Saturday December 03, 2016
Latest Updates

സ്തനാര്‍ബുദം തടയാന്‍ ചെയ്യേണ്ടതെന്ത്

സ്തനാര്‍ബുദം തടയാന്‍ ചെയ്യേണ്ടതെന്ത്

സ്ത്രീകള്‍ക്കിടയിലെ മരണ നിരക്ക് വര്‍ദ്ധിപ്പിക്കുന്ന രോഗമാണ് സ്തനാര്‍ബുദം. ഇന്ത്യയില്‍ സ്തനാര്‍ബുട രോഗികളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ച് വരികയാണ്. ഇന്ത്യയിലെ 28 സ്ത്രീകളില്‍ ഒരാള്‍ക്ക് സ്തനാര്‍ബുദം ബാധിക്കുന്നതായാണ് കണക്ക്. രോഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സ്തനാര്‍ബുദം തടയാന്‍ സ്വീകരിക്കേണ്ട ജീവിതശൈലി എന്തൊക്കെയെന്ന് നോക്കാം.

കൃത്യമായി വ്യായാമം ചെയ്യുന്നത് സ്തനാര്‍ബുദ സാധ്യത തടയുന്നു. വ്യായാമം ചെയ്യുന്ന സ്ത്രീകളില്‍ ഓസ്‌ട്രോജന്‍, ടെസ്‌റ്റോസ്റ്റിറോണ്‍ തുടങ്ങിയ ഹോര്‍മോണുകള്‍ പുറന്തള്ളപ്പെടും. ആഴ്ചയില്‍ മൂന്ന് ദിവസം വ്യായാമം ചെയ്താല്‍ തന്നെ സ്തനാര്‍ബുദം തടയാന്‍ കഴിയുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുനത്. മുലയൂട്ടുന്ന അമ്മമാരില്‍ സ്തനാര്‍ബുദ  സാധ്യത കുറവാണ്. അമിത ശരീരഭാരമുള്ള സ്ത്രീകളില്‍ സ്തനാര്‍ബുദം ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.

പ്രത്യേകിച്ച് ആര്‍ത്തവ വിരാമം എത്തിയ അമിത വണ്ണക്കാരായ സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യത കൂടുതലാണ്. അതുകൊണ്ട്  തന്നെ ശരീരഭാരം നിയന്ത്രിക്കുന്നത് സ്തനാര്‍ബുദം തടയാനുള്ള ഫലപ്രദമായ മാര്‍ഗമാണ്. ആഹാരക്രമത്തില്‍ പഴവും പച്ചക്കറിയും അടങ്ങിയ ആഹാരം കൂടുതലായി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക. കൊഴുപ്പ് കൂടിയ ആഹാരങ്ങള്‍ ഒഴിവാക്കുക എന്നിവയും സ്തനാര്‍ബുദം തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.

Scroll To Top