Saturday December 03, 2016
Latest Updates

സൌത്ത് ഡബ്ലിന്‍ കൗണ്ടി കൌണ്‍സില്‍ ജീവനക്കാര്‍ സമരത്തിലേക്ക്

സൌത്ത് ഡബ്ലിന്‍ കൗണ്ടി   കൌണ്‍സില്‍ ജീവനക്കാര്‍ സമരത്തിലേക്ക്

ഡബ്ലിന്‍: സൌത്ത് ഡബ്ലിന്‍  കൗണ്ടി കൌണ്‍സില്‍ ജീവനക്കാര്‍ സമരത്തിലേക്ക്. ഇമ്പാക്റ്റില്‍ അംഗങ്ങളായ ജീവനക്കാരാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. സംഘടനയില്‍ നടന്ന വോട്ടെടുപ്പില്‍ 86 ശതമാനം ജീവനക്കാര്‍ സമരത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. കുറഞ്ഞ വേതനം നല്കി കൂടുതല്‍ ജോലികള്‍ ചെയ്യിക്കുന്നു എന്നാരോപിച്ചാണ് ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സമരം ഏത് രൂപത്തിലായിരിക്കുമെന്ന വരുന്ന ആഴ്ച പ്രഖ്യാപിക്കുമെന്ന് സംഘടനയുടെ വക്താക്കള്‍ അറിയിച്ചു. 

ആക്ടിംഗ് പോസ്റ്റുകളിലുള്ള ജീവനക്കാരാണ് സമരത്തിലേക്ക് നീങ്ങുന്നത്. ലേബര്‍ റിലേഷന്‍സ് കമ്മീഷനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‌ക്കെ ആക്ടിംഗ് പൊസിഷനിലുള്ള ജീവനക്കാരുടെ ശമ്പളം വെട്ടിച്ചുരുക്കിയതിനെതിരെയും ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്. അതേസമയം ഹഡിംഗ്‌ടൌന്‍ കരാറിന്റെ രൂപീകരണത്തിലേക്ക് നയിച്ച ചര്‍ച്ചകളില്‍ അംഗീകരിച്ചത് പ്രകാരം വേതന വ്യവസ്ഥകര്‍ പുനക്രമീകരിക്കാനാണ് മാനേജ്‌മെന്റ് ശ്രമിക്കുന്നതെന്നാണ് കൌണ്‍സില്‍ അധികൃതരുടെ വിശദീകരണം. 

Scroll To Top