Monday December 05, 2016
Latest Updates

സോഷ്യല്‍ മീഡിയയ്ക്ക് ആര് മണി കെട്ടും? ജെയിംസ് ഫോലെയുടെ മരണം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

സോഷ്യല്‍ മീഡിയയ്ക്ക് ആര് മണി കെട്ടും? ജെയിംസ് ഫോലെയുടെ മരണം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

മേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ജെയിംസ് ഫോലെയുടെ ദാരുണാന്ത്യം സോഷ്യല്‍ മീഡിയയിലെ പെരുമാറ്റചട്ടങ്ങളെക്കുറിച്ചും ചോദ്യം ഉയര്‍ത്തുന്നു. ക്രൂരമായ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ നിയന്ത്രിച്ചിട്ടുണ്ടെങ്കിലും ഇത്തരം ദൃശ്യങ്ങള്‍ സുലഭമായി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കും എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമായി ജെയിംസ് ഫോലെയുടെ മരണം. ജെയിംസ് ഫോലെയെ ഐസിസ് തീവ്രവാദികള്‍ തലയറുത്ത് കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ യാതൊരു മറയുമില്ലാതെയാണ് യൂട്യൂബിലൂടെയും ട്വിറ്റര്‍ അക്കൌണ്ടുകളിലൂടെയും പ്രചരിച്ചത്.ചില ഓണ്‍ ലൈന്‍ പത്രങ്ങളിലും ഈ വീഡിയോ പ്രത്യക്ഷപ്പെട്ടു. 

ക്രൂരമായ കൊലപാതക ദൃശ്യങ്ങളും വിധ്വേഷ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഉള്ളടക്കവും പ്രചരിപ്പിക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയ സൈറ്റുകളുടെ ഉപയോഗ നിബന്ധനകളില്‍ കര്‍ശന നിര്‍ദ്ദേശങ്ങളാണുള്ളത്. ഇത്തരം കടുത്ത വ്യവസ്ഥകള്‍ നിലവിലുള്ളപ്പോഴും ക്രൂരമായ ദൃശ്യങ്ങള്‍ പ്രചരിക്കുന്നതിന് ഒരു വിലക്കുമില്ലെന്ന് ജെയിംസ് ഫോലെയുടെ സംഭവം തെളിയിക്കുന്നതായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. 

ഐസിസ് തീവ്രവാദികള്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്ത കൊലപാതക ദൃശ്യം ന്യുയോര്‍ക്ക് പോസ്റ്റ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് സോഷ്യല്‍ മീഡിയയിലും മറ്റ് നവ മാധ്യമങ്ങളിലൂടെയും ഇത്തരം ദൃശ്യങ്ങള്‍ പ്രചരിക്കുന്നതിനെതിരെ നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ തന്നെ വീണ്ടും ചര്‍ച്ച സജീവമായത്. 

Scroll To Top