Sunday December 04, 2016
Latest Updates

സോഷ്യല്‍ മീഡിയയില്‍ തരംഗമായി അല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തിലെ രണ്ടാം പാട്ട്

സോഷ്യല്‍ മീഡിയയില്‍ തരംഗമായി അല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തിലെ രണ്ടാം പാട്ട്

നേരത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രേമം. അന്‍വര്‍ റഷീദ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങിയത് മുതല്‍ പ്രേമം സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. ആദ്യം പ്രേമത്തിന്റെ ഫോണ്ട്, പിന്നീട് പ്രേമത്തിലെ നായിക അനുപമയുടെ വ്യത്യസ്തമായ മുടി, പിന്നീട് ആലുവാപ്പുഴയെന്ന പാട്ട് – ഇതാ ഇപ്പോള്‍ പൂവാലന്മാര്‍ക്ക് വേണ്ടി പുറത്തിറക്കിയ ഈ പാട്ടും.

പാട്ട് യൂട്യൂബിലൂടെ പുറത്ത് വിട്ട് മണിക്കൂറുകള്‍ക്കകം തന്നെ ഒരു ലക്ഷം വ്യൂ കഴിഞ്ഞു. .രാജേഷ് മുരുഗേശന്‍ സംഗീതം ഒരുക്കിയ പാട്ടെഴുതിയത് ശബരീഷ് വര്‍മ്മയാണ്.ഇരുവരും ചേര്‍ന്നാണ് പാട്ട് പാടിയതും.

നേരത്തിന് ശേഷം അല്‍ഫോണ്‍സും നിവിന്‍ പോളിയും ഒന്നിക്കുമ്പോള്‍ നസ്രിയ നസീമിന് പകരക്കാരിയായിരിക്കും അനുപമ. ഇപ്പോള്‍ തന്നെ അനുപമയ്ക്ക് ഫെയ്‌സ്ബുക്കില്‍ നല്ല സ്വീകാര്യതയുണ്ട്. ബാംഗ്ലൂര്‍ ഡെയ്‌സിന് ശേഷം അന്‍വര്‍ റഷീദ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. മെയ് 22ന് പ്രേമം തിയേറ്ററുകളില്‍ പൂത്ത് തുടങ്ങും.

Scroll To Top