Thursday December 08, 2016
Latest Updates

സോഷ്യല്‍ മീഡിയയിലെ പിന്തുണയില്‍ രാഹുല്‍ ഗാന്ധിയെയും മന്‍മോഹനെയും പിന്തള്ളി ഉമ്മന്‍ചാണ്ടി

സോഷ്യല്‍ മീഡിയയിലെ പിന്തുണയില്‍ രാഹുല്‍ ഗാന്ധിയെയും മന്‍മോഹനെയും പിന്തള്ളി ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ ലൈക്കുകളുടെ എണ്ണം അഞ്ചു ലക്ഷം കവിഞ്ഞു. 5,02,500 ലൈക്കുകലാണ് ഉമ്മന്‍ചാണ്ടിയുടെ ഫെയ്‌സ്ബുക്ക് പേജിനു ആകെ ലഭിച്ചത്. കോണ്‍ഗ്രസിന്റെ ദേശീയ നേതാവായ രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക പേജിനു പോലും ഇത്രയും ലൈക്കുകള്‍ സമ്പാദിക്കാനായില്ല.

ഫെയ്‌സ്ബുക്കിലെ ജനപിന്തുണയില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും ഉമ്മന്‍ചാണ്ടിക്ക് പിന്നിലാണ്. രാഹുല്‍ ഗാന്ധിയുടെ പേജിന് 3,60,454 ലൈക്കുകള്‍ നേടാനായപ്പോള്‍ മന്‍മോഹന്‍ സിങ്ങിന് 4,63,011 പേരുടെ പിന്തുണയുണ്ട്. കേരളത്തിലെ രാഷ്ട്രീയ നേതാക്കളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം പിന്തുണയുള്ളത്  ഉമ്മന്‍ചാണ്ടിക്കാണ്.

സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം പിന്തുണയുള്ള 20 അഖിലേന്ത്യാ നേതാക്കളുടെ പട്ടികയിലും അഞ്ചു മുഖ്യമന്ത്രിമാരുടെ പട്ടികയിലും ഉമ്മന്‍ചാണ്ടി ഉള്‍പ്പെട്ടിട്ടുണ്ട്. കേരളത്തില്‍ നിന്ന് ഉമ്മന്‍ചാണ്ടിക്ക് തൊട്ട് പിന്നില്‍ ശശി തരൂരും രമേശ് ചെന്നിത്തലയുമുണ്ട്.

Scroll To Top