Wednesday December 07, 2016
Latest Updates

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളെ നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാകുന്നു

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളെ നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാകുന്നു

ഡബ്ലിന്‍: സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളെ നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സോഷ്യല്‍ മീഡിയ മാനുഷിക ബന്ധങ്ങളെ ശക്തമാകുന്നു. എന്നാല്‍ അതിന്റെ ഈ ഗുണവ ശത്തിന് തുല്യമായി അല്ലെങ്കില്‍ അതിലേറെ ദോഷങ്ങള്‍ സോഷ്യല്‍ മീഡിയയ്ക്കുണ്ടെന്ന് നിയന്ത്രണം വേണമെന്ന് വാദിക്കുന്നവര്‍ പറയുന്നു. സോഷ്യല്‍ മീഡിയയിലെ വര്‍ധിച്ചു വരുന്ന വ്യക്തിഹത്യയുടെ പശ്ചാത്തലത്തിലാണ് ഇത്തരം സൈറ്റുകളെ നിയന്ത്രിക്കണമെന്ന ആവശ്യം ഉയരുന്നത്. വിദ്യാലയങ്ങളിലോ, ജോലി സ്ഥലത്തോ, പൊതുസ്ഥലത്ത് വ്യക്തിഹത്യയും പരിഹാസവും അനുവദനീയമല്ല. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ മാത്രം വ്യക്തിഹത്യയും പരിഹാസവും നിയന്ത്രണമില്ലാതെ നടക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് നിയന്ത്രണം കൊണ്ടുവരണമെന്ന് വാദിക്കുന്നവര്‍ പറയുന്നു. 

പൊതുസമൂഹത്തില്‍ അനുവദനീയമല്ലാത്ത വ്യക്തിഹത്യ എങ്ങനെ സോഷ്യല്‍ മീഡിയയില്‍ മാത്രം വ്യാപകമായി നടക്കുന്നുവെന്നും ഇവര്‍ ചോദിക്കുന്നു. കൂടാതെ ഇസ്ലാമിക് സ്റ്റേറ്റ് പോലെയുള്ള ഭീകര സംഘങ്ങള്‍ ആശയ പ്രചാരണത്തിനായി സോഷ്യല്‍ മീഡിയ സൈറ്റുകളെ ഉപയോഗിക്കുന്നതും ആശങ്കാജനകമാണെന്നു ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശയ പ്രചാരണത്തിന് ഏറ്റവുമധികം ഉപയോഗിക്കപ്പെട്ടത് ഫെയ്‌സ്ബുക്കും ട്വിറ്ററും വാട്‌സ് ആപ്പുമായിരുന്നെന്നു ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സിയുടെ തലവന്‍ ഈയിടെ വെളിപ്പെടുത്തിയിരുന്നു. 

സോഷ്യല്‍ മീഡിയയിലൂടെ കുട്ടികള്‍ അപമാനിക്കപ്പെടുന്നു, തീവ്രവാദികള്‍ ആശയ പ്രചാരണത്തിനായി സോഷ്യല്‍ മീഡിയയെ ഉപയോഗിക്കുന്നു ഇത്തരം കാര്യങ്ങള്‍ തടയുന്നതിന് സോഷ്യല്‍ മീഡിയയ്ക്ക് നിയന്ത്രണം ആവശ്യമാണെന്ന് നിയന്ത്രണത്തിനായി വാദിക്കുന്നവര്‍ പറയുന്നു. വ്യക്തികളെ സംബന്ധിച്ച വിവരങ്ങള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ നിന്ന് തടയുന്നതിന് ഗൂഗിള്‍ ഈയിടെ റൈറ്റ് ഫോര്‍ഗെറ്റ് എന്നൊരു ഓപ്ഷന്‍ അവതരിപ്പിച്ചിരുന്നു. ദീര്‍ഘനാളായുള്ള ആവശ്യത്തെ തുടര്‍ന്നാണ് ഗൂഗിള്‍ റൈറ്റ് ടു ഫോര്‍ഗെറ്റ് അവതരിപ്പിച്ചത്. സമാനമായ നിയന്ത്രണങ്ങള്‍ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ക്കും കൊണ്ടുവരണമെന്നാണ് ആവശ്യം. 

Scroll To Top