Friday December 09, 2016
Latest Updates

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലൂടെയുള്ള പണമിടപാടിനുള്ള മൊബൈല്‍ വാലറ്റ് ഇനി ഇന്ത്യയിലും

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലൂടെയുള്ള പണമിടപാടിനുള്ള മൊബൈല്‍ വാലറ്റ് ഇനി ഇന്ത്യയിലും

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലൂടെയുള്ള പണമിടപാടിനു സഹായിക്കുന്ന മൊബൈല്‍ വാലറ്റ് സംവിധാനം ഇനി ഇന്ത്യയിലും. പേമെന്റ് സൊലൂഷന്‍സ് ദാതാവായ ‘ഓക്‌സിജന്‍’ ആണ് രാജ്യത്ത് ഇന്ത്യയില്‍ ഈ സേവനം അവതരിപ്പിക്കുന്നത്.. ഓണ്‍ലൈനിലൂടെ പണം കൈമാറുന്നതിനും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സാമാനങ്ങള്‍ വാങ്ങുന്നതിനും ഓക്‌സിജന്‍ മൊബൈല്‍ വാലറ്റ് സഹായിക്കും. കൂടാതെ ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുന്നതിനും ഓണ്‍ലൈനായി ബില്ലുകള്‍ അടയ്ക്കുന്നതിനും ഓക്‌സിജന്‍ മൊബൈല്‍ വാലറ്റ് സഹായകരമാണ്.

ഫേസ്ബുക്ക്, ട്വിറ്റര്‍ , ഗൂഗിള്‍ പ്ലസ് എന്നീ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലും. വാട്‌സ്ആപ്പിലും മൊബൈല്‍ വാലറ്റിന്റെ സേവനം ലഭ്യമാണ്. ആപ്പിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഗൂഗിള പ്ലേ സ്‌റ്റോറില്‍ നിന്നും മൊബൈല്‍ വാലറ്റ് ഡൗണ്‍ലോഡ് ചെയ്യാം. ഉപഭോക്താക്കള്‍ക്ക് അക്കൌണ്ട് വിവരങ്ങള്‍ നല്‍കാതെ പണമിടപാടുകള്‍ നടത്താന്‍ മൊബൈല്‍ വാലറ്റ് സഹായിക്കുന്നു. ഇത് ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതവും സുതാര്യവുമാക്കുന്നു.

Scroll To Top