Wednesday December 07, 2016
Latest Updates

സോളാറില്‍ ഇനിയും യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവരാനുണ്ടെന്ന് സരിത; പേരു വെളിപ്പെടുത്തിയാല്‍ പലര്‍ക്കും രാജി വയ്‌ക്കേണ്ടി വരും

സോളാറില്‍ ഇനിയും യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവരാനുണ്ടെന്ന് സരിത; പേരു വെളിപ്പെടുത്തിയാല്‍ പലര്‍ക്കും രാജി വയ്‌ക്കേണ്ടി വരും

സോളാര്‍ തട്ടിപ്പ് കേസില്‍ പല യാഥാര്‍ത്ഥ്യങ്ങളും ഇനിയും പുറത്തുവന്നിട്ടില്ലെന്ന് സരിതാ എസ് നായര്‍. ഉയര്‍ന്നു കേള്‍ക്കുന്ന പലപേരുകള്‍ക്കും പുറമെ കൂടുതല്‍ പേരുകള്‍ ഇനിയും പുറത്തുവരാനുണ്ട്. താന്‍ പേരു വെളുപ്പെടുത്തിയാല്‍ പലര്‍ക്കും പൊതുജീവിതം തന്നെ അവസാനിപ്പിക്കേണ്ടി വരുമെന്നും സരിത പറയുന്നു.

സോളാര്‍ കേസില്‍ അപ്പീല്‍ പോവുന്നതിന് മുന്‍പായി തന്നെ പേരുകള്‍ വെളിപ്പെടുത്തും. അരുവിക്കര തിരഞ്ഞെടുപ്പുമായി ഇതിനു ബന്ധമൊന്നുമില്ലെന്നും, അതൊന്നും തന്നെ ബാധിക്കുന്ന വിഷയമേയല്ലെന്നും സരിത പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സോളാര്‍ തട്ടിപ്പുകേസില്‍ ഇടയാറന്മുള സ്വദേശിയെ കബളിപ്പിച്ചുവെന്ന കേസില്‍ കോടതി ഇന്നലെ സരിതയ്ക്കും കൂട്ടുപ്രതി ബിജു രാധാകൃഷ്ണനും ശിക്ഷ വിധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന ഭീഷണിയുമായി സരിത എസ് നായര്‍ രംഗത്തുവന്നത്.

സര്‍ക്കാര്‍ ബന്ധം ഇല്ലാതെ സോളാര്‍ പോലൊരു പദ്ധതിക്ക് പ്രവര്‍ത്തിക്കാനാവില്ല. മന്ത്രിമാരും, മറ്റുള്ളവരും പറഞ്ഞ് വിശ്വസിപ്പിച്ചതനുസരിച്ചാണ് താന്‍ പ്രവര്‍ത്തിച്ചത്. രക്ഷിക്കാമെന്ന് പറഞ്ഞവരാരും അവസാനഘട്ടത്തില്‍ സംരക്ഷിച്ചില്ല. കേസുമായി ബന്ധപ്പെട്ട് ഒരാളെ മാത്രം ബലിയാടാക്കുന്നത് ശരിയല്ല. സോളാറുമായി ബന്ധപ്പെട്ട് അഴിമതി ഉണ്ടായിട്ടുണ്ട്. താന്‍ പലതും പറയാതെയിരിക്കുകയാണ്. പക്ഷെ അത് പറയേണ്ടി വരുമെന്നും സരിത പറയുന്നു.

 

Scroll To Top