Sunday December 11, 2016
Latest Updates

സോളാര്‍ വീണ്ടും ചര്‍ച്ചാ വിഷയമാവുന്നു :മുഖ്യമന്ത്രിയെ ചോദ്യം ചെയ്തിരുന്നതായി എ.ജി

സോളാര്‍ വീണ്ടും ചര്‍ച്ചാ വിഷയമാവുന്നു :മുഖ്യമന്ത്രിയെ ചോദ്യം ചെയ്തിരുന്നതായി എ.ജി

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ചോദ്യം ചെയ്‌തെന്ന് എജി ഹൈക്കോടതിയില്‍ അറിയിച്ചു. പരാതിക്കാര്‍ക്ക് ആക്ഷേപം ഇല്ലെങ്കില്‍ പിന്നെ എന്തിനാണ് മുഖ്യമന്ത്രിയെ ചോദ്യം ചെയ്‌തെന്ന് കോടതി ചോദിച്ചു. ചോദ്യം ചെയ്തത് എന്നാണെന്നോ ഏതെല്ലാം അന്വേഷണ ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്തതെന്നോ എജി വ്യക്തമാക്കിയിട്ടില്ല.മുഖ്യ മന്ത്രിയുടെ ഓഫിസിലെ സി സി ടി വി ദൃശ്യങ്ങള്‍ പിടിച്ച് എടുത്തിരുന്നതായി എ ജി കോടതിയെ അറിയിച്ചു .

സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കണമെന്ന് പരാതിക്കാരന്‍ ശ്രീധരന്‍ നായരോട് ഇന്ന് കോടതി നിര്‍ദേശിക്കുകയും ചെയ്തു.അതേസമയം, മുഖ്യമന്ത്രിയുടെ പങ്കിനെ കുറിച്ച് ചട്ടം 164 പ്രകാരം മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയില്‍ വ്യക്തമാക്കുന്നുവെന്ന് ശ്രീധരന്‍ നായരുടെ അഭിഭാഷകന്‍ അറിയിച്ചു. ആ മൊഴിയില്‍ ശ്രീധരന്‍ നായര്‍ ഉറച്ചു നില്‍ക്കുകയാണെന്നും അഭിഭാഷകന്‍ പറഞ്ഞു. മുഖ്യമരന്തി നിര്‍ദേശിച്ചക്രാരമാണ് സരിതയ്ക്ക പണം നല്‍കിയത്.

കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ ഇപ്പോഴത്തെ കോടതി നടപടിയില്‍ മറുപടി പറയാന്‍ കഴിയില്ലെന്നും അഭിഭാഷകന്‍ അറിയിച്ചു. ഈ അവസരത്തിലാണ് കോടതി മുഖ്യമന്ത്രിയ്ക്ക് പങ്കുണ്ടോയെന്ന് ആവര്‍ത്തിച്ച് ആരാഞ്ഞത്.

കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് പുറത്തുവരാന്‍ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള പിടിച്ചെടുത്ത് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി ശ്രീധരന്‍ നായരുടെ വിശദീകരണം തേടിയത്.

Scroll To Top