Thursday December 08, 2016
Latest Updates

സോളാര്‍ തട്ടിപ്പ്: ഒരാഴ്ചയ്ക്കകം തെളിവ് നല്‍കുമെന്ന് സരിത എസ് നായര്‍

സോളാര്‍ തട്ടിപ്പ്: ഒരാഴ്ചയ്ക്കകം തെളിവ് നല്‍കുമെന്ന് സരിത എസ് നായര്‍

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ ജഡീഷ്യല്‍ കമ്മീഷന് മുന്നില് ഒരാഴ്ചയ്ക്കുള്ളില്‍ തെളിവ് നല്‍കുമെന്ന് മുഖ്യപ്രതി സരിത എസ് നായര്‍. കമ്മീഷന് മുന്നില്‍ ഹാജരായി തെളിവ് നല്‍കാന്‍ സരിതയ്ക്ക് ജഡീഷ്യല്‍ കമ്മീഷന്‍ നോട്ടീസ് നല്കിയിരുന്നു.30 ചോദ്യങ്ങളാണ് കമ്മീഷന്‍ ഉന്നയിച്ചിരിക്കുന്നത്. ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടി ഒരാഴ്ചയ്ക്കകം നല്‍കുമെന്ന് സരിത അറിയിച്ചു.

ഇന്നലെ കൊച്ചിയില്‍ എത്തിയ സരിത മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്. ജസ്റ്റിസ് ശിവരാജന്‍ കമ്മീഷനാണ് സോളാര്‍ തട്ടിപ്പ് കേസില്‍ അന്വേഷണം നടത്തുന്നത്. സോളാര്‍ കേസില്‍ സരിത ഉന്നയിച്ച ആരോപണങ്ങളും സരിതയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും ഉള്‍പ്പെടുന്നതാണ് ചോദ്യാവലി.

തെളിവുകളില്ലാതെ ആരോപിക്കപ്പെട്ട കാര്യങ്ങളില്‍ സരിതയ്ക്ക് പറയാനുള്ളത് കമ്മീഷന് മുന്നില്‍ പറയണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. അബ്ദുള്ളക്കുട്ടി എംഎല്‍എ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ ഈ മാസം പതിനഞ്ചിന് മുമ്പ് മൊഴി നല്കുമെന്നും സരിത പറഞ്ഞു.

Scroll To Top