Tuesday December 06, 2016
Latest Updates

സോളാര്‍ തട്ടിപ്പുമായി ബന്ധമുള്ള രാഷ്ട്രീയക്കാരുടെ പേര് വെളിപ്പെടുത്തുമെന്ന് ബിജു രാധാകൃഷ്ണന്‍

സോളാര്‍ തട്ടിപ്പുമായി ബന്ധമുള്ള രാഷ്ട്രീയക്കാരുടെ പേര് വെളിപ്പെടുത്തുമെന്ന് ബിജു രാധാകൃഷ്ണന്‍

കൊച്ചി: സോളാര്‍ കേസില്‍ രാഷ്ട്രീയക്കാരുടെ ഉറക്കം കെടുത്താന്‍ ബിജു രാധാകൃഷ്ണന്‍. സോളാര്‍ തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ രാഷ്ട്രീയ നേതാക്കളുടെയും പേര് ജഡീഷ്യല്‍ കമ്മീഷന് മുന്‍പാകെ വെളിപ്പെടുത്തിയെന്ന് മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍. എന്നാല്‍ കമ്മീഷന്റെ നിര്‍ദ്ദേശമുള്ളതിനാല്‍ രാഷ്ട്രീയക്കാരുടെ പേരുകള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു.

എന്നാല്‍ അഭിഭാഷകന്‍ മുഖേന രണ്ട് ദിവസത്തിനകം പേരുകള്‍ വെളിപ്പെടുത്തുമെന്ന് ബിജു രാധാകൃഷ്ണന്‍ പറഞ്ഞു. തെളിവുകള്‍ സഹിതം എല്ലാവരെയും കുടുക്കുമെന്നും ബിജ രാധാകൃഷ്ണന്‍ പറഞ്ഞു. സോളാര്‍ കേസില്‍ തനിക്ക് പറയാനുള്ളത് മുഴുവന്‍ കമ്മീഷന് മുന്നില്‍ പറഞ്ഞിട്ടുണ്ടെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു. സോളാര്‍ കേസ് അന്വേഷിക്കുന്ന ജഡീഷ്യല്‍ കമ്മീഷന് മൊഴി നല്‍കിയ ശേഷം മാധ്യമാങ്ങളോട് സംസാരിക്കുകയായിരുന്നു ബിജു രാധാകൃഷ്ണന്‍.

Scroll To Top