Monday December 05, 2016
Latest Updates

സോപ്പില്ലാതെ എങ്ങനെ കൈകഴുകും ? ബ്യൂമോണ്ട് ഹോസ്പിറ്റലിലെ സര്‍ജന്‍ സുരക്ഷാ റിപ്പോര്‍ട്ടിനെതിരെ രംഗത്ത്

സോപ്പില്ലാതെ എങ്ങനെ കൈകഴുകും ? ബ്യൂമോണ്ട് ഹോസ്പിറ്റലിലെ സര്‍ജന്‍ സുരക്ഷാ റിപ്പോര്‍ട്ടിനെതിരെ രംഗത്ത്

ഡബ്ലിന്‍ :ചികിത്സയ്ക്കു ശേഷം കൈകള്‍ വൃത്തിയാക്കാനായി സോപ്പുകള്‍ പോലും ഡിസ്പന്‍സറില്‍ ലഭ്യമല്ലെന്ന് ബ്യൂമോണ്ട് ആശുപത്രിയിലെ സര്‍ജന്‍ ആരോപിച്ചു.
ഇന്‍ഫെക്ഷന്‍ തടയുന്നതിനായുള്ള വൃത്തി പോലും പല ഡോക്ടര്‍മാരും ഇപ്പോള്‍ സ്വീകരിക്കുന്നില്ല എന്ന ഹെല്‍ത്ത് ആന്‍ഡ് ക്വാലിറ്റി ഇന്‍ഫര്‍മേഷന്‍ അതോറിറ്റിയുടെ സുരക്ഷാ റിപ്പോര്‍ട്ട് ബ്യൂമോണ്ട് പ്രസിദ്ധീകരിച്ചിരുന്നു.
വൃത്തിയുടെ കാര്യത്തില്‍ പല ഡോക്ടര്‍മാരും കണിശക്കാരാണെങ്കിലും സാഹചര്യങ്ങള്‍ പലപ്പോഴും ഇവരെ ഈ രീതി തുടര്‍ന്നു പോകാന്‍ അനുവദിക്കാറില്ലെന്ന് ജനറല്‍ സര്‍ജറി കണ്‍സല്‍ട്ടന്റായ ഡോക്ടര്‍ പാഡി ബ്രോ പറഞ്ഞു. താന്‍ ഓരോ രോഗികളെ കണ്ടതിനു ശേഷവും കൈകള്‍ വൃത്തിയാക്കാന്‍ സിങ്കിനെ സമീപിക്കാറുണ്ടെന്നും ബ്രോ കൂട്ടിച്ചേര്‍ത്തു.
പലപ്പോഴും ഡിസ്‌പെന്‍സറികളില് സോപ്പുകളും അതുമായി ബന്ധപ്പെടുന്ന വസ്തുക്കളും ലഭ്യാമാകുന്നില്ലെന്ന് ബ്യൂമോണ്ട് ചെയര്‍മാന് പരാതി നല്‍കിയിട്ടുണ്ടെന്നും ബ്രോ പറഞ്ഞു.
അണ്ടര്‍ഗ്രാജുവേറ്റ് മെഡിക്കല്‍ സ്‌കൂളുകളില്‍ ഏറ്റവും മികച്ചതായ റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് ഓഫ് അയര്‍ലണ്ടിന്റെ പ്രസിഡന്റാണ് ബ്രോ.
പല യുവ സര്‍ജന്‍മാരും വിദേശങ്ങളില്‍ ജോലി ചെയ്യുകയാണെന്നും ഇവര്‍ നാട്ടിലേക്ക് വന്നാല്‍ തന്നെ കാര്യമായ രേഖകളോ വിവരങ്ങളോ ഹാജരാക്കാതെ ആശുപത്രികളില്‍ കണ്‍സല്‍ട്ടിംഗിന് പ്രവേശിക്കുകയാണെന്നും ബ്രോ കൂട്ടിച്ചേര്‍ത്തു.
വളരെ കുറച്ച് ചട്ടങ്ങള്‍ മാത്രമേ അവര്‍ പിന്തുടര്‍ന്നു പോരുന്നുള്ളുവെന്നും സെക്രട്ടേറിയല്‍ സഹായങ്ങളോ ഓഫീസോ ഇല്ലാതെ വളരെ കുറവ് ജനറല്‍ സ്റ്റാഫിനെ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് പലരും പ്രാക്ടീസ് നടത്തുന്നത് എന്നും അദ്ദേഹം ആരോപിച്ചു.
ദിവസം നടക്കുന്ന സര്‍ജറികളുടെ എണ്ണക്കൂടുതലും ആശുപത്രിയില്‍ ചിലവഴിക്കുന്ന സമയപരിധി കുറച്ചതും വെയിറ്റിംഗ് ലിസ്റ്റിനെ ഇപ്പോഴും പൂര്‍ത്തീകരിക്കാനാവാതെ വയ്ക്കുകയാണ്.
ഓപ്പറേഷനു മുന്‍പ് വേദന നിയന്ത്രിക്കാന്‍ നല്‍കുന്ന അനസ്‌തേഷ്യയും വളരെ നല്ല രീതിയില്‍ ഫലം ചെയ്യുന്നുണ്ട്. രോഗികളെ വളരെ വേഗത്തില്‍ ഡിസ്ചാര്‍ജു ചെയ്യാന്‍ ഡോക്ടര്‍മാര്‍ക്കു സാധിക്കുകയും ചെയ്യുന്നതായി ഡോക്ടര്‍ ബ്രോ പറഞ്ഞു

Scroll To Top