Friday December 09, 2016
Latest Updates

സോണിയ ഉള്‍പ്പെടെ പ്രമുഖരുടെ ജനവിധി ഇന്ന്; ബംഗാളില്‍ തിരുച്ചുവരവിന് സിപിഎം

സോണിയ ഉള്‍പ്പെടെ പ്രമുഖരുടെ ജനവിധി ഇന്ന്; ബംഗാളില്‍ തിരുച്ചുവരവിന് സിപിഎം

രാജ്യത്തെ പ്രമുഖ സ്ഥാനാര്‍ത്ഥികളുടെ ജനവിധി നിര്‍ണ്ണയിക്കുന്ന ഏഴാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, ബീഹാര്‍, പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ 89 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ്, ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി, എല്‍കെ അദ്വാനി തുടങ്ങിയ പ്രമുഖരുടെ ജനവിധി നിര്‍ണ്ണയിക്കപ്പെടുന്ന ദിവസം കൂടിയാണ് ഇന്ന്. കേന്ദ്രം ഇത് കക്ഷി ഭരിക്കണമെന്ന് തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായക ഘടകമാകുന്ന സംസ്ഥാനങ്ങളിലെ ലോകസഭ സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി യുപിയിലെ റായ്ബറേലിയില്‍ നിന്നാണ് ജനവിധി തേടുന്നത്, ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് ലഖ്‌നുവില്‍ നിന്നും ജനവിധി തേടുന്നു. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി ഗുജറാത്തിലെ ഗാന്ധി നഗറില്‍ നിന്ന് ജനവിധി തേടുന്നു. മോഡി മത്സരിക്കുന്ന രണ്ടാം മണ്ഡലം യുപിയിലെ വാരണാസിയാണ്. ഇത് മൂന്നാം തവണയാണ് സോണിയ റായ്ബറേലിയില്‍ നിന്ന് ജനവിധി തേടുന്നത്.

മറ്റൊരു ശ്രദ്ധേയമായ പോരാട്ടം നടക്കുന്നത് പശ്ചിമബംഗാളിലാണ് 2009 ല്‍കനത്ത് പരാജയം ഏറ്റുവാങ്ങിയ സിപിഎമ്മിന് ഇത് തിരിച്ചുവരവിനുള്ള അവസരമാണ്. സിപിഎമ്മിന് ദേശീയ രാഷ്ട്രീയത്തില്‍ തിരിച്ചുവരവ് നടത്താന്‍ പശ്ചിമബംഗാളില്‍ വിജയം അനിവാര്യമാണ്. ബംഗാളിലെ 9 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തൃണമുല്‍ കോണ്‍ഗ്രസുമായാണ് ഇവിടെ നേരിട്ട് പോരാട്ടം നടക്കുന്നത്. മമത ബാനര്‍ജി ഗവണ്‍മെന്റിന്റെ ജനവിരുദ്ധ നടപടികള്‍ ചൂണ്ടിക്കാട്ടി പശ്ചിമ ബംഗാളില്‍ തിരിച്ചുവരാനാകുമെന്ന് തന്നെയാണ് സിപിഎം വിലയിരുത്തല്‍. അതേസമയം 2009 ലെ വിജയം ആവര്‍ത്തിക്കുമെന്ന് തൃണമുല്‍ അവകാശപ്പെടുന്നു.

പഞ്ചാബാണ് തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു പ്രമുഖ സംസ്ഥാനം. ഇവിടുത്തെ 13 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ്. കേന്ദ്രമന്ത്രി ഫാറൂഖ് അബ്ദുള്ള ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ പഞ്ചാബില്‍ നിന്ന് ജനവിധി തേടുന്നു. ശ്രീനഗറില്‍ നിന്നാണ് ഫാറൂഖ് അബ്ദുള്ള ജനവിധി തേടുന്നത്. പ്രമുഖ ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്‌ലിയും പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും മത്സരിക്കുന്ന അമൃത്സറാണ് ശ്രദ്ധേയ പോരാട്ടം നടക്കുന്ന മറ്റൊരു മണ്ഡലം.

Scroll To Top