Thursday December 08, 2016
Latest Updates

സോണിയയെ തുണിയുരിഞ്ഞ് ഇറ്റലിയിലേക്ക് നാടുകടത്തുമെന്ന് ബിജെപി നേതാവ്

സോണിയയെ തുണിയുരിഞ്ഞ് ഇറ്റലിയിലേക്ക് നാടുകടത്തുമെന്ന് ബിജെപി നേതാവ്

തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് വീണ്ടും വ്യക്തിഹത്യാപരമായ പരാമര്‍ശങ്ങള്‍ അരങ്ങുവാഴുന്നു. മോഡിയെ തുണ്ടം തുണ്ടമാക്കുമെന്ന് പ്രസംഗിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇമ്രാന്‍ മസൂദ് ജയിലിലായതിനു പിന്നാലെ സോണിയ ഗാന്ധിയെ അപമാനിക്കുന്ന പ്രസ്താവനയുമായി ബിജെപി എംഎല്‍എ രംഗത്ത്. ബിജെപി അധികാരത്തില്‍ വന്നാല്‍ സോണിയ ഗാന്ധിയെ തുണിയുരിഞ്ഞു ഇറ്റലിയിലേക്ക് നാട് കടത്തുമെന്ന് ബിജെപി എംഎല്‍എ ഹീരാലാല്‍ റീഗര്‍. സോണിയയ്‌ക്കൊപ്പം മകനും കോണ്‍ഗ്രസ് ഉപാധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയേയും നാട് കടത്തുമെന്ന് രീഗര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.

രാജസ്ഥാനിലെ തോങ് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു റീഗര്‍. രാജസ്ഥാനിലെ എം എം മണിയായിരിക്കുകയാണ് വിവാദ പ്രസംഗത്തിലൂടെ ബി ജെ പി എം എല്‍ എ .പ്രസംഗത്തിന്റെ പേരില്‍ രീഗര്‍ പുലിവാല് പിടിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. പ്രസംഗം പരിശോധിച്ച ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. എന്നാല്‍ തന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും ഇതില്‍ ഖേദം രേഖപ്പെടുത്തുന്നതായും ഹീരാലാല്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി പോകുന്നതോടെ പുലിവാലാകുമെന്ന് ബോധ്യപ്പെട്ട ഹീരാലാല്‍ എങ്ങനെയും പരാതി ഒഴിവാക്കിക്കിട്ടാനുള്ള ശ്രമത്തിലാണ്.

Scroll To Top