Sunday December 04, 2016
Latest Updates

സോണിയയും രാഹുലും ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണും; വോട്ടെണ്ണുന്നതിന് മുമ്പേ പരാജയം സമ്മതിച്ച് കോണ്‍ഗ്രസ്

സോണിയയും രാഹുലും ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണും; വോട്ടെണ്ണുന്നതിന് മുമ്പേ പരാജയം സമ്മതിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നാലുടന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മാധ്യമങ്ങളെ കാണും. ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെയാണ് ഇരുവരും പത്ര സമ്മേളനം വിളിച്ചിരിക്കുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത് പ്രകാരം തോല്‍വി നേരിട്ടാല്‍ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പിലാണ് യുപിഎ കേന്ദ്രങ്ങള്‍. വോട്ടെണ്ണന്നതിന് മുമ്പേ പരാജയം സമ്മതിച്ച പ്രതീതിയാണ് യുപിഎ കേന്ദ്രങ്ങളില്‍ നിന്ന് പുറത്ത് വന്നത്.

എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന് മാധ്യമങ്ങളോട് വിശദീകരിക്കാന്‍ നേരത്തെ തന്നെ യുപിഎ അധ്യക്ഷയും മറ്റ് നേതാക്കളും സജ്ജമായിരുന്നുവെന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നരേന്ദ്ര മോഡിയുടെ വര്‍ഗീയ അജണ്ട വിജയം നേടി എന്നാകും കോണ്‍ഗ്രസ് പ്രതിരോധിക്കുകയെന്നും ഡല്‍ഹിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗും ഇന്ന് മാധ്യമങ്ങളെ കാണും. രണ്ട് മണിയ്ക്കാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുന്നത്.

Scroll To Top