Monday December 05, 2016
Latest Updates

സൈലോ സാം വേള്‍ഡ് മലയാളീ കൌണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‍സിന്റെ പുതിയ ചെയര്‍മാന്‍

സൈലോ സാം വേള്‍ഡ് മലയാളീ കൌണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‍സിന്റെ പുതിയ ചെയര്‍മാന്‍

ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൌണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‍സിന്റെ പുതിയ ചെയര്‍മാനായി സൈലോ സാം തിരഞ്ഞെടുക്കപ്പെട്ടു. മുമ്പ് 2010 2012 കാലയളവില്‍ ഡബ്ലു.എം.സി അയര്‍ലണ്ട് പ്രോവിന്‌സിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ച സൈലോ ഐറിഷ് മലയാളികളുടെ ഇടയില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കുന്നതിനും നൂതനമായ പല സംരംഭങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്തിട്ടുണ്ട്. 

ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ മാസ്റ്റര്‍ ബിരുദമുള്ള സൈലോ സാം അയര്‍ലണ്ടിലെ മലയാളികളെ കൂടുതല്‍ ബിസിനസ് സംരംഭങ്ങളിലേക്ക് പ്രോത്സാഹിപ്പിക്കുവാനും അവര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്കുന്നതിനും മുന്‍പന്തിയില്‍ ഉണ്ടായിരുന്നു.ഡബ്ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ‘Data Analytics’ ല്‍ M.Sc പഠനം നടത്തുന്ന സൈലോ കുടുംബസമേതം ഗ്ലാസ്‌നെവിനില്‍ താമസിക്കുന്നു.പത്തനംതിട്ട കുമ്പുഴ മല്ലശ്ശേരി സ്വദേശിയാണ് 

സൈലോ സാമിന്റെ നേതൃത്വത്തിന് വേള്‍ഡ് മലയാളീ കൌണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‍സിന്റെ എക്‌സിക്യൂട്ടീവ് കൌണ്‍സില്‍എല്ലാ വിധ പിന്തുണയും , ആശംസകളും രേഖപ്പെടുത്തി.

Scroll To Top