Friday December 09, 2016
Latest Updates

‘സൈലന്റ് നൈറ്റ് ഹോളി നൈറ്റ്’ ക്രിസ്തുമസ് ഗാനം പിറന്ന കഥ

‘സൈലന്റ് നൈറ്റ് ഹോളി നൈറ്റ്’ ക്രിസ്തുമസ് ഗാനം പിറന്ന കഥ

ലോകത്ത് ഏറ്റവുമധികം ആലപിക്കപ്പെടുന്ന ക്രിസ്തുമസ് ഗാനമാണ് സൈലന്റ് നൈറ്റ് ഹോളി നൈറ്റ്. ഏകദേശം 200 വര്‍ഷം മുമ്പ് ഈ ഗാനം രചിക്കപ്പെട്ടതിന് പിന്നില്‍ ഒരു കഥയുണ്ട്. ഓസ്ട്രിയയിലെ ഒബേന്‍ഡോര്‍ഫ് ഗ്രാമത്തിലെ ക്രിസ്ത്യന്‍ പുരോഹിതന്‍ ഫാ. ജോസഫ് മോര്‍ ആണ് സൈലന്റ് നൈറ്റ് ഹോളി നൈറ്റ് രചിച്ചത്. 1918 ഡിസംബര്‍ 23 ന് ആ വര്‍ഷത്തെ ക്രിസ്തുമസ് കരോളിന് പാടാന്‍ അനുയോജ്യമായ പാട്ടുകള്‍ ഇല്ലാതെ വിഷമിച്ചിരിക്കുമ്പോഴാണ് അദ്ദേഹം തന്റെ ഡയറിയില്‍ കുത്തിക്കുറിച്ച വരികളെക്കുറിച്ച് ഓര്‍മ്മിച്ചത്.

തന്റെ ഡയറിയില്‍ നിന്ന് സൈലന്റ് നൈറ്റ് ഹോളി നൈറ്റിന്റെ ജര്‍മനിയില്‍ രചിച്ച വരികള്‍ കണ്ടെടുത്ത അദ്ദേഹം പള്ളിവക സ്‌കൂളില്‍ ഓര്‍ഗന്‍ പഠിപ്പിക്കുന്ന ഫ്രാന്‍സ് സേവര്‍ ഗ്രൂബര്‍ എന്ന യുവാവിന് ഈ പാട്ട് ഈണമിടാന്‍ നല്‍കി. തുടര്‍ന്ന് ഗ്രൂബര്‍ ഈണമിട്ട് 1918 ലെ ക്രിസ്തുമസ് കരോളില്‍ സൈലന്റ് നൈറ്റ് ഹോളി നൈറ്റ് ആദ്യമായി ആലപിക്കപ്പെട്ടു. പിന്നീട് ഈ ഗാനം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. 1859 ല്‍ ന്യുയോര്‍ക്കിലെ ട്രിനിറ്റി ചര്‍ച്ചിലെ പുരോഹിതനായ ജോണ്‍ ഫ്രീമാനാണ് സൈലന്റ് നൈറ്റ് ഹോളി നൈറ്റ് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്തത്.

പിന്നീട് 140 ഓളം ലോകഭാഷകളിലേക്ക് ഈ ഗാനം മൊഴിമാറ്റം ചെയ്യപ്പെട്ടു. ഏറ്റവുമധികം ലോകഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ക്രിസ്തുമസ് ഗാനം എന്ന റെക്കോര്‍ഡ് സൈലന്റ് നൈറ്റ് ഹോളി നൈറ്റിന്റെ പേരിലാണ്. പിന്നീട് വിഖ്യാത ഗായകന്‍ എല്‍വിസ് പ്രെസ്ലിയുടെ ശബ്ദത്തിലൂടെ സൈലന്റ് നൈറ്റ് ഹോളി നൈറ്റ് ലോകപ്രശസ്തമായി. 1957 ലാണ് പ്രെസ്ലിയുടെ ശബ്ദത്തില്‍ ഗാനം പുറത്ത് വന്നത്. പ്രെസ്ലിക്ക് മുമ്പും ശേഷവും നിരവധി ലോകപ്രശസ്ത ഗായകര്‍ സൈലന്റ് നൈറ്റ് ഹോളി നൈറ്റ് പാടിയിട്ടുണ്ട്. എന്നാല്‍ പ്രെസ്ലി പാടിയ പതിപ്പിനോളം മറ്റൊരു ഗായകന്‍ പാടിയ പതിപ്പും ശ്രദ്ധിക്കപ്പെട്ടില്ല. 2011 ല്‍ യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക പട്ടികയില്‍ ഇടം നേടാനായതും ഈ ഗാനത്തിന്റെ കാലത്തെ അതിജീവിക്കുന്ന പ്രസക്തി വ്യക്തമാക്കുന്നു

Scroll To Top