Sunday December 04, 2016
Latest Updates

സൈബര്‍ കുറ്റവാളികള്‍ മൂലം അയര്‍ലണ്ട് സമ്പദ്ഘടനയ്ക്ക് പ്രതിവര്‍ഷം നഷ്ടമാകുന്നത് 630 മില്യന്‍ യൂറോ

സൈബര്‍ കുറ്റവാളികള്‍ മൂലം അയര്‍ലണ്ട് സമ്പദ്ഘടനയ്ക്ക് പ്രതിവര്‍ഷം നഷ്ടമാകുന്നത് 630 മില്യന്‍ യൂറോ

ഗാല്‍വേ:സൈബര്‍ കുറ്റകൃത്യങ്ങള്‍ മൂലം അയര്‍ലണ്ടിന് പ്രതിവര്‍ഷം നഷ്ടമാകുന്നത് 630 മില്യന്‍ യൂറോയെന്ന് റിപ്പോര്‍ട്ട്. ഗ്രാന്‍ഡ് ടോര്‍ന്‍ന്റെ സൈബര്‍ സുരക്ഷ വിഭാഗം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ കണക്കുകളുള്ളത്. പ്രമുഖ ബിസിനസ് ഗ്രൂപ്പുകളുടെയും മറ്റും രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതാണ് അയര്‍ലണ്ടില്‍ നടക്കുന്ന ഭൂരിപക്ഷം സൈബര്‍ കുറ്റകൃത്യങ്ങളും. ഇതിലൂടെ അയര്‍ലണ്ട് സമ്പദ്ഘടനയ്ക്ക് കോടികളാണ് നഷ്ടമാകുന്നത്. ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതാണ് സൈബര്‍ കുറ്റവാളികളുടെ മറ്റൊരു പ്രധാന ലക്ഷ്യം. യൂറോപ്പില്‍ ആകമാനം 500,000 ക്രെഡിറ്റ് കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍ ഇങ്ങനെ നഷ്ടപ്പെട്ടിരിക്കാമെന്നാണ് റിപ്പോര്‍ട്ട്.

ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കളുടെ പേരും വിലാസവും, ബാങ്ക് അക്കൌണ്ട് വിശദാംശങ്ങളുമാണ് സൈബര്‍ കുറ്റവാളികള്‍ ചോര്‍ത്തിയെടുകുന്നത്. അയര്‍ലണ്ടില്‍ നടക്കുന്ന സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഇതുവരെ 1.12 മില്യന്‍ ഉപഭോക്താക്കളുടെയെങ്കിലും അക്കൌണ്ട് വിശദാംശങ്ങളും മറ്റ് രഹസ്യങ്ങളും ചോര്‍ന്നിട്ടുണ്ട്. 2012 ല്‍ മാത്രം അയര്‍ലണ്ടില്‍ നടന്ന സൈബര്‍ കുറ്റകൃത്യങ്ങളുടെ നിരക്ക് 36 ശതമാനം വര്‍ധിച്ചതായാണ് കണക്ക്. നടക്കുന്ന പകുതിയോളം കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നതായും വിവരമുണ്ട്.

കാരണം തങ്ങളുടെ പ്രധാനപ്പെട്ട വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്ത്തുന്ന വിവരം പുറത്തറിഞ്ഞാല്‍ ബിസിനസിനെ ബാധിക്കുമെന്ന് കമ്പനി ഉടമകള്‍ കരുതുന്നു. അതുകൊണ്ട് തന്നെ ഭൂരിപക്ഷം സൈബര്‍ കുറ്റകൃത്യങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നു. നല്ലൊരു ശതമാനം സൈബര്‍ കുറ്റകൃത്യങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരുന്നിട്ടും കുറ്റകൃത്യങ്ങളുടെ നിരക്ക് ഇത്രയും വര്‍ധിച്ച സാഹചര്യത്തില്‍ യഥാര്‍ത്ഥ കണക്ക് എത്രയോ വലുതായിരിക്കും എന്നതാണ് ആശങ്ക ഉണര്‍ത്തുന്ന കാര്യം. അയര്‍ലണ്ടില്‍ സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ഭൂരിപക്ഷം കുറ്റവാളികളും വിദേശത്ത് നിന്നുള്ളവരാണ്.

Scroll To Top