Tuesday December 06, 2016
Latest Updates

സൈബര്‍ ആക്രമണം രൂക്ഷം; ആത്മഹത്യയുടെ വക്കിലെന്ന് ദൂരദര്‍ശന്‍ അവതാരക

സൈബര്‍ ആക്രമണം രൂക്ഷം; ആത്മഹത്യയുടെ വക്കിലെന്ന് ദൂരദര്‍ശന്‍ അവതാരക

മുംബൈ: സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് താന്‍ ആത്മഹത്യയുടെ വക്കിലെന്ന് ദൂരദര്‍ശന്‍ അവതാരക. ഗോവയില്‍ സമാപിച്ച അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ദൂരദര്‍ശന്‍ അവതാരക നടത്തിയ അബദ്ധ പരാമര്‍ശങ്ങള്‍ ഓണ്‍ലൈനില്‍ വൈറലായിരുന്നു. ഗോവ ഗവര്‍ണറെ ഇന്ത്യന്‍ ഗവര്‍ണര്‍ എന്ന് വിളിച്ചു, ലോകപ്രശസ്ത സംവിധായകനോട് സിനിമ കാണുന്നത് ഇഷ്ടമാണോ എന്ന് ചോദിച്ചു തുടങ്ങിയ അബദ്ധ പരാമര്‍ശങ്ങളാണ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചത്.

ഇതേതുടര്‍ന്നുള്ള പരിഹാസം രൂക്ഷമായതോടെ താന്‍ ആത്മഹത്യയുടെ വക്കിലാണെന്ന് അവതാരക പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അവതാരകയുടെ വെളിപ്പെടുത്തല്‍ . തന്റെ കരിയര്‍ തകര്‍ന്നുവെന്നും മാനസിക ആഘാതത്തെ തുടര്‍ന്ന് ദിവസങ്ങളായി ഭക്ഷണം കഴിച്ചിട്ടില്ലെന്നും ഇവര്‍ പറഞ്ഞു. അപമാനം സഹിക്കാനാകാതെ യൂട്യൂബില്‍ നിന്ന് വീഡിയോ നീക്കം ചെയ്യുന്നതിന് സൈബര്‍ സെല്ലിനെ സമീപിച്ചിരിക്കുകയാണ് ഇവരുടെ കുടുംബം.

പരിപാടിക്ക് അഞ്ചു മിനിറ്റ് മുമ്പ് മാത്രമാണ് തന്നെ റിപ്പോര്‍ട്ടിംഗിന് നിയമിച്ചത്. അതുകൊണ്ട് തന്നെ പരിപാടിയെക്കുറിച്ച് തനിക്ക് വ്യക്തമായ ധാരാന്‍ ഉണ്ടായിരുന്നില്ലെന്നാണ് അവതാരകയുടെ വിശദീകരണം. റിപ്പോര്‍ട്ടിംഗിന് വേണ്ടി മാത്രം താല്‍ക്കാലികമായി ഈ യുവതിയെ നിയമിക്കുകയായിരുന്നു എന്നാണു ദൂരദര്‍ശന്‍ നല്‍കുന്ന വിശദീകരണം. പരാമര്‍ശങ്ങള്‍ വിവാദമായതോടെ അവതാരകയ്‌ക്കെതിരെ നടപടിക്ക് പ്രസാര്‍ഭാരതിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ട്.

നേരത്തെ ചൈനീസ് പ്രസിഡന്‍്‌റ് സീ ചിങ് പിങിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ അദ്ദേഹത്തെ ‘ഇലവണ്‍’ ചിങ് പിങ് എന്ന് വിശേഷിപ്പിച്ച ദൂരദര്‍ശന്‍ വാര്‍ത്താ അവതാരകയെ പുറത്താക്കിയിരുന്നു.

Scroll To Top