Saturday December 03, 2016
Latest Updates

സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം: 7 പേര്‍ കൊല്ലപ്പെട്ടു

സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം: 7 പേര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍ ‍: കാശ്മീരില്‍ സൈനിക ക്യാമ്പിന് നേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ 3 സൈനികരും 2 പൊലീസുകാരുമടക്കം 7 പേര്‍ കൊല്ലപ്പെട്ടു. ഒരു സൈനികന്റെ നില അതീവ ഗുരുതരമാണ്. ജമ്മുവിലെ ബാരാമുല്ല ജില്ലയിലെ സൈനിക ക്യാമ്പിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്. ഇതേ തുടര്‍ന്ന് അക്രമികളും സൈന്യവും തമ്മില്‍ വെടിവെപ്പ് ആരംഭിച്ചു. നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞു കയറിയ തീവ്രവാദികള്‍ പുലര്‍ച്ചെ 3.30 ഓടെ ഉറിയിലെ ക്യാമ്പില്‍ കടന്ന് വിവേചന രഹിതമായി വെടി വെയ്ക്കുകയായിരുന്നു.

വെടിയൊച്ച കേട്ട സംഭവ സ്ഥലത്ത് എത്തിയ പോലീസുകാര്‍ക്ക് നേരെയും അക്രമികള്‍ വെടിയുതിര്‍ത്തു. വെടിയേറ്റ പോലീസുകാര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ക്യാമ്പ് ഇപ്പോള്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായിട്ടുണ്ട്. എങ്കിലും തീവ്രവാദികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് സൈന്യം അറിയിച്ചു.

Scroll To Top