Friday December 09, 2016
Latest Updates

സൈക്കിള്‍ യാത്ര പ്രോത്സാഹിപ്പിക്കാന്‍ കോര്‍ക്കില്‍ നഗ്‌നയോട്ടം ! 

സൈക്കിള്‍ യാത്ര പ്രോത്സാഹിപ്പിക്കാന്‍ കോര്‍ക്കില്‍ നഗ്‌നയോട്ടം ! 

കോര്‍ക്ക് :സൈക്കിള്‍ യാത്രയുടെ സുരക്ഷിതത്വത്തെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക, കാലാവസ്ഥാമാറ്റത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ അധികൃതരെ പ്രേരിപ്പിക്കുക എന്നി ലക്ഷ്യത്തോടെ കോര്‍ക്കില്‍ കഴിഞ്ഞ ദിവസം നടന്ന നഗ്‌ന റാലി ബഹുജന ശ്രദ്ധ പിടിച്ചുപറ്റി.ഇതേ ഉദ്ദേശത്തോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തപ്പെട്ട നഗ്‌നസൈക്കിള്‍ റാലിയുടെ ഭാഗമായാണ് കോര്‍ക്കിലും റാലി നടന്നത് 
അഞ്ചു വ്യതസ്തയിടങ്ങളില്‍ നിന്നായി ആരംഭിച്ച് വെല്ലിങ്ങ്ടണ്‍ ആര്‍ച്ചില്‍ വന്നുചേരുന നിലയില്‍ ബൃഹത് പരിപാടിയാണ് ലണ്ടനില്‍ സംഘടിപ്പിക്കപ്പെട്ടത്. മാഞ്ചസ്റ്ററില്‍ നടന്ന റാലിയില്‍ മാത്രം 250 പേരാണ് പങ്കെടുത്തത്.അയര്‍ലണ്ടില്‍ കോര്‍ക്കില്‍ മാത്രമാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. ഒരു ഡസനോളംആള്‍ക്കാര്‍ പങ്കെടുത്തു. പലരും ദേഹത്ത് പെയിന്റടിച്ചും, സ്വിം സ്യൂട്ടുകളും മറ്റുമണിഞ്ഞും നഗ്‌നത മറച്ചാണ് പരിപാടിയില്‍ പങ്കെടുത്തത്.
2011ല്‍ വാന്‍കൂവര്‍ ബി സി യിലും സ്‌പെയിനിലെ സരഗൊസയിലുമായി തുടങ്ങിയതാണ് വേള്‍ഡ് നേക്ഡ് ബൈക്ക് റൈഡ്. ഇപ്പോള്‍ ലോകവ്യാപകമായി 100 ഇടങ്ങളില്‍ പരിപാടി നടത്തിവരുന്നു. ഇന്ധനക്ഷാമം, ട്രാഫിക്ക് ജാം മൂലമുണ്ടാകുന്ന അപകടങ്ങള്‍, അന്തരീക്ഷമലിനീകരണം മൂലമുണ്ടാകുന്ന കാലാവസ്ഥാവ്യതിയാനം എന്നിവയ്ക്ക് പരിഹാരമായി സൈക്കിള്‍ സവാരി ഉയര്‍ത്തി കൊണ്ടു വരിക എന്നതാണ് പരിപാടി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് കോര്‍ക്കിലെ പരിപാടിയുടെ സംഘാടകര്‍ അംഗങ്ങള്‍ക്കയച്ച ഇ മെയിലില്‍ വ്യക്തമാക്കുന്നു!

Scroll To Top