Friday December 09, 2016
Latest Updates

സൈക്കിള്‍ യാത്രക്കാരനെ ഭീഷണിപ്പെടുത്തുന്ന ഡബ്ലിന്‍ ബസ് ഡ്രൈവറുടെ വീഡിയോ യൂട്യൂബില്‍ വൈറലാകുന്നു

സൈക്കിള്‍ യാത്രക്കാരനെ ഭീഷണിപ്പെടുത്തുന്ന ഡബ്ലിന്‍ ബസ് ഡ്രൈവറുടെ വീഡിയോ യൂട്യൂബില്‍ വൈറലാകുന്നു

ഡബ്ലിന്‍: സൈക്കിള്‍ യാത്രക്കാരനെ ഭീഷണിപ്പെടുത്തുന്ന ബസ് ഡ്രൈവറുടെ വീഡിയോ യൂട്യൂബില്‍ വൈറലാകുന്നു. ഡബ്ലിന്‍ ബസിന്റെ ഡ്രൈവറാണ് സൈക്കിള്‍ യാത്രക്കാരനെ ഭീഷണിപ്പെടുത്തിയത്. സൈക്കിള്‍ യാത്രക്കാരന്റെ പുറത്ത് കൂടി ബസ് ഓടിച്ച് കയറ്റുമെന്നായിരുന്നു ഭീഷണി. സൈക്കിള്‍ യാത്രികന് ജീവിക്കാന്‍ ആഗ്രഹമില്ലേയെന്നും ബസ് ഡ്രൈവര്‍ ചോദിക്കുന്നുണ്ട്. സൈക്കിള്‍ യാത്രികന്‍ ഡബ്ലിന്‍ ബസിന്റെ ഡ്രൈവര്‍ ക്യാബിന് സമീപത്ത് കൂടി സൈക്കിള്‍ ചവുട്ടിയതാണ് ഡ്രൈവറെ ചൊടിപ്പിച്ചത്.


ഇതേതുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാകുകയും ബസ് ഡ്രൈവര്‍ സൈക്കിള്‍ യാത്രികന് നേരെ ഭീഷണി മുഴക്കുകയുമായിരുന്നു. അരാന്‍ ക്വെയില്‍ വച്ച് കഴിഞ്ഞ 28 നാണ് സംഭവം ഉണ്ടായത്. സൈക്കിള്‍ യാത്രികന്റെ ഹെല്‍മെറ്റില്‍ സ്ഥാപിച്ചിരുന്ന ക്യാമറയിലാണ് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. സൈക്കിള്‍ യാത്രികന്‍ വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലായി.

Scroll To Top