Wednesday December 07, 2016
Latest Updates

സേവനത്തിന്റെ പാതയില്‍ ഷെയറിംഗ് കെയര്‍ അഞ്ചാം വര്‍ഷത്തിലേക്ക്

സേവനത്തിന്റെ പാതയില്‍ ഷെയറിംഗ് കെയര്‍ അഞ്ചാം വര്‍ഷത്തിലേക്ക്

കോര്‍ക്ക്: അയര്‍ലണ്ടിലെ കോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടന ആയ ഷെയറിംഗ് കെയര്‍ അഞ്ചാം വര്‍ഷത്തിലേക്ക് പ്രവേശിച്ചു. വില്‍ട്ടന്‍ എസ് എം എ ഹാളില്‍ നടന്ന നാലാം വാര്‍ഷിക യോഗം കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനം അവലോകനം ചെയ്തു. വരുംവര്‍ഷം നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ യോഗം അംഗീകരിച്ചു. പൊതു സമൂഹത്തില്‍ പ്രത്യേകിച്ച് ഇന്ത്യക്കാര്‍ക്കിടയില്‍ സംഘടനക്കു ലഭിക്കുന്ന സ്വീകാര്യതയില്‍ യോഗം സംതൃപ്തി രേഖപ്പെടുത്തി.

യാതൊരു പ്രതിഫലവും കൂടാതെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സമയം ചിലവഴിക്കുന്ന എല്ലാ മെമ്പര്‍മാര്‍ക്കും സഹായ സഹകരണങ്ങള്‍ ചെയ്യുന്ന വിവിധ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും യോഗം നന്ദി രേഖപ്പെടുത്തി.

നാളിതു വരെയായി 11456 യുറോയുടെ സഹായം നല്‍കാന്‍ ഷെയറിംഗ് കെയറിന് കഴിഞ്ഞു.യോഗത്തില്‍ വെച്ച് എക്‌സിക്യൂട്ടിവ് കമ്മിറ്റി മെമ്പര്‍മാരായി ബേബി തോമസ്(ചെയര്‍മാന്‍), ജെയിസ് ജോര്‍ജ് (സെക്രട്ടറി), ജിജോ രാജു (ട്രഷറര്‍ ) , പോള്‍ തെറ്റയില്‍ , ബാബു ജോണ്‍ എന്നിവരെ തിരഞ്ഞെടുത്തു. മുന്‍ വര്‍ഷം സംഘടനയെ നയിച്ച വിത്സണ്‍ വര്‍ഗീസ് , ബിനു തോമസ്, ഷിജു ഷാ എന്നിവര്‍ക്ക് യോഗം കൃതന്ജ്ഞത അറിയിച്ചു

Scroll To Top