Friday December 02, 2016
Latest Updates

സെല്‍ബ്രിഡ്ജിലെ ഓണാഘോഷം 13 ന് ,ഒരുക്കങ്ങളായി

സെല്‍ബ്രിഡ്ജിലെ ഓണാഘോഷം 13 ന് ,ഒരുക്കങ്ങളായി

ഡബ്ലിന്‍ :സെല്‍ബ്രിഡ്ജ് മലയാളികള്‍ സെപ്റ്റംബര്‍ 13 നു ശനിയാഴ്ച്ച മാവേലിയെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നു.ഏകദേശം 35 ഓളം മലയാളി കുടുംബങ്ങള്‍ വസിക്കുന്ന കൌണ്ടി കില്‍ഡയറിലെ സെല്‍ബ്രിഡ്ജില്‍ ഓണാഘോഷം മറ്റു സ്ഥലങ്ങളേതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. 

ഇവിടെത്തെ മലയാളികള്‍ ഓണാഘോഷത്തിന്റെ തലേ ദിവസം ഒത്തുകൂടി സദ്യക്കുള്ള ഒരുക്കങ്ങള്‍ നടത്തുന്നു. ഭക്ഷണം എല്ലാവരും കൂടി ഉണ്ടാക്കുന്നു.

ആ ഒത്തൊരുമയുടെ ലഹരിയും കൂട്ടായ്മയുടെ സന്തോഷവും നുകര്‍ന്നുകൊണ്ടാണ് ഓണാഘോഷം തുടങ്ങുന്നത് പിറ്റേന്ന് രാവിലെ 9.30 മുതല്‍ വൈകിട്ട് 7 മണിവരെയാണ് സെല്‍ബ്രിഡ്ജ് G A A ക്ലബ്ബില്‍ ഓണാഘോഷപരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.

വടം വലിയും വിവിധ ഇനം കായിക മത്സരങ്ങളും രാവിലെ നടക്കും .ഓണസദ്യക്കുശേഷം സംസ്‌കാരിക സമ്മേളനമാണ് . കുട്ടികളും , മുതിര്‍ന്നവരും അണിനിരക്കുന്ന വിവിധതരം കലാപരിപാടികള്‍ക്ക് ശേഷം ‘സോള്‍ ബീറ്റ്‌സ്’ അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും

വാര്‍ത്ത :സെബി സെബാസ്റ്റ്യന്‍

Scroll To Top