Sunday December 11, 2016
Latest Updates

സെല്‍ഫ് ഗോളിന് പകരം ജീവന്‍ ബലി നല്‍കിയ ആന്ദ്രേ എസ്‌കോബാറിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 20 വയസ്

സെല്‍ഫ് ഗോളിന് പകരം ജീവന്‍ ബലി നല്‍കിയ ആന്ദ്രേ എസ്‌കോബാറിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 20 വയസ്

ഒരു സെല്‍ഫ് ഗോളിലൂടെയാണ് ഈ ലോകകപ്പ് തുടങ്ങിയത്. ബ്രസീലിയന്‍ താരം മസെല്ലോയുടെ ബൂട്ടില്‍ നിന്നായിരുന്നു ഈ സെല്‍ഫ് ഗോള്‍. സെല്‍ഫ് ഗോളുകളുടെ ചരിത്രം പറയുമ്പോള്‍ ഒരു സെല്‍ഫ് ഗോളിന്റെ പേരില്‍ ജീവന്‍ ബലിയര്‍പ്പിച്ച ആന്ദ്രേ എസ്‌കോബാറിനെ ഒര്‍ക്കാതിരിക്കുന്നതെങ്ങനെ. സെല്‍ഫ് ഗോള്‍ എന്ന കാല്‍പ്പിഴവിനു ആന്ദ്രേ എസ്‌കോബാര്‍ ജീവന്‍ ബലിയര്‍പ്പിച്ചിട്ട് ഇന്നേക്ക് ഇരുപത് വര്‍ഷം തികയുന്നു. ഇന്നേക്ക് 20 വര്‍ഷം മുമ്പ്ഒരു ജൂലൈ 2 നായിരുന്നു ആന്ദ്രേ എസ്‌കോബാര്‍ എന്ന കൊളംബിയന്‍ താരത്തിന്റെ നെഞ്ചിലേക്ക് ആറ് വെടിയുണ്ടകള്‍ തുളച്ച് കയറിയത്.

94 ലോകകപ്പില്‍ കിരീട പ്രതീക്ഷയോടെ എത്തിയ കൊളംബിയയ്ക്ക് ലോകകപ്പില്‍ നിന്ന് മടങ്ങേണ്ടി വന്നത് എസ്‌കോബാറിന്റെ ബൂട്ടില്‍ നിന്ന് പിറന്ന സെല്‍ഫ് ഗോളിന്റെ പേരിലായിരുന്നു. ഈ പിഴവിന് മറുപടിയായാണ് ഒരു ഭ്രാന്തന്‍ ആരാധകന്‍ എസ്‌കോബാറിന്റെ നെഞ്ചിലേക്ക് നിറയൊഴിച്ചത്. ആദ്യ മത്സരത്തില്‍ റൊമാനിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കിയതിന്റെ ആവേശത്തിലാണ് കൊളംബിയ രണ്ടാം മത്സരത്തില്‍ ആതിഥേയരായ അമേരിക്കയ്‌ക്കെതിരെ ഇറങ്ങിയത്.

എന്നാല്‍ മുപ്പത്തിനാലാം മിനിറ്റില്‍ പെനാല്‍ട്ടി ബോക്‌സില്‍ നിന്ന് പന്ത് നിയന്ത്രിക്കാനുള്ള ആന്ദ്രേ എസ്‌കോബാറിന്റെ ശ്രമം സെല്‍ഫ് ഗോളില്‍ കലാശിക്കുകയായിരുന്നു. മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കൊളംബിയ പരാജയപ്പെട്ടു. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മൂന്നാം മത്സരം 20ന് ജയിച്ചെങ്കിലും കൊളംബിയ ലോകകപ്പില്‍ നിന്ന് പുറത്തായി.

ടീം പുറത്തായി അഞ്ചാം ദിവസം എസ്‌കോബാറിന് ജീവന്‍ നല്‍കേണ്ടി വന്നു. മെഡലിനിലെ ജന്‍മനാട്ടിലായിരുന്നു എക്‌സോബാറിന്റെ അന്ത്യം. നിശാക്ലബില്‍ നിന്ന് വീട്ടിലേക്ക് മടങ്ങാനൊരുങ്ങുകയായിരുന്നു എസ്‌കോബാര്‍ മൂന്നു പുരുഷന്‍മാരും ഒരു സ്ത്രീയും അഭിവാദ്യം ചെയ്ത് അടുത്തേക്ക് വന്നു. സെല്‍ഫ് ഗോളിനെ കുറിച്ചായിരുന്നു അവരുടെ ചോദ്യം. അതൊരു പിഴവായിരുന്നെന്ന് എസ്‌കോബാര്‍ പറഞ്ഞു. ഈ സംസാരം പിന്നീട് തര്‍ക്കമാകുകയും സംഘത്തിലെ രണ്ട് പേര്‍ തോക്കെടുത്ത് നിറയൊഴിക്കുകയുമായിരുന്നു.Andrés Escobar in action for Colombia v USA

കൊളംബിയയിലെ മാഫിയ സംഘങ്ങളില്‍ അംഗമായ ഹുംബര്‍ട്ടോ കാസ്‌ട്രോ മുനോസ് കൊലപാതകത്തില്‍ കുറ്റമേറ്റു. ഇയാള്‍ക്ക് കേസില്‍ 43 വര്‍ഷം ജയില്‍ ശിക്ഷ ലഭിച്ചു. എന്നാല്‍ 11 വര്‍ഷത്തിനു ശേഷം നല്ല നടപ്പിനെ തുടര്‍ന്ന് ഇയാളെ കൊളംബിയന്‍ സര്‍ക്കാര്‍ ജയില്‍ മോചിതനാക്കി. വെള്ളിയാഴ്ച ബ്രസീലിനെതിരെ ഇറങ്ങുമ്പോള്‍ എസ്‌കോബാറിന്റെ ഓര്‍മകളില്‍ വേദനിക്കുകയാണ് കൊളംബിയ.

Scroll To Top