Thursday December 08, 2016
Latest Updates

സെല്‍ഫി വിത്ത് മഫ്‌ലര്‍ മാന്‍; ഫണ്ട് ശേഖരണത്തിന് പുതുവഴി തേടി എ.എ.പി

സെല്‍ഫി വിത്ത് മഫ്‌ലര്‍ മാന്‍; ഫണ്ട് ശേഖരണത്തിന് പുതുവഴി തേടി എ.എ.പി

ബംഗളുരു: ഫണ്ട് ശേഖരണത്തിന് എന്നും പുതുവഴികള്‍ തേടുന്ന പാര്‍ട്ടിയാണ് ആം ആദ്മി. പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളിനൊപ്പം 20,000 രൂപയുടെ ഡിന്നര്‍ കഴിക്കാന്‍ അവസരം ഒരുക്കിയാണ് നേരത്തെ ആം ആദ്മി ലക്ഷങ്ങള്‍ ഫണ്ട് പിരിച്ചത്. ഇപ്പോഴിതാ സെല്‍ഫി തരംഗവും ആം ആദ്മി ഫണ്ട് ശേഖരണത്തിനായി ഉപയോഗിക്കുന്നു.

പാര്‍ട്ടി വെബ്‌സൈറ്റിലേക്ക് അഞ്ഞൂറോ അതിനു മുകളിലോ ഫണ്ട് അടയ്ക്കുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അരവിന്ദ് കേജ്രിവാളിനൊപ്പം സെല്‍ഫി എടുക്കാനും ചായ സല്‍ക്കാരത്തില്‍ പങ്കെടുക്കാനും അവസരം ഒരുക്കിയാണ് പാര്‍ട്ടി ഫണ്ട് സമാഹരണത്തിന് പുതുവഴി തേടുന്നത്. ‘സെല്‍ഫി വിത്ത് മഫഌ മാന്‍’ എന്നാണ് എ.എ.പിയുടെ ഫണ്ട് സമാഹരണ പരിപാടിയുടെ പേര്.

ജനുവരി 7 വരെ പണം അടച്ച് രജിസ്റ്റര്‍ ചെയ്യുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് കേജ്രിവാളിനൊപ്പം സെല്‍ഫി എടുക്കാന്‍ അവസരം ലഭിക്കുക. കെജ്രിവാള്‍ 11ന് ബംഗളുരുവില്‍ എത്തുമ്പോഴാണ് സെല്‍ഫി എടുക്കാന്‍ അവസരം ലഭിക്കുക.

Scroll To Top