Monday December 05, 2016
Latest Updates

സെല്‍ഫിഷ് ജൈന്റിന്റെ എഴുത്തുകാരന്‍

സെല്‍ഫിഷ് ജൈന്റിന്റെ എഴുത്തുകാരന്‍

ഡബ്ലിന്‍:സെല്‍ഫിഷ് ജൈന്റ്‌റ് എന്ന ലോക പ്രശസ്തമായ കഥ കേള്‍ക്കാത്തവര്‍ മലയാളികളില്‍ പോലും അധികമുണ്ടാവില്ല.കേരളത്തിലെ പാഠപുസ്തകങ്ങളില്‍ എല്ലാക്കാലത്തും ഓസ്‌കാര്‍ വൈല്‍ഡിന്റെ ഈ കഥ ഉള്‍പ്പെടുത്തിയിട്ടുണ്ട്.സ്വന്തമായി ഉണ്ടായിരുന്ന പൂന്തോട്ടത്തില്‍ പ്രദേശവാസികളായ കുട്ടികളെ കളിയ്ക്കാന്‍ അനുവദിക്കാത്ത രാക്ഷസന്റെ കഥ.കുട്ടികളെ ഇറക്കി വിട്ട് രാക്ഷസന്‍ ഒരു ബോര്‍ഡും സ്ഥാപിച്ചു.’അതിക്രമിച്ചു കയറുന്നവര്‍ ശിക്ഷിക്കപ്പെടും’….കുട്ടികള്‍ പുറത്തായതോടെ തുടങ്ങി കഷ്ട്ടകാലം.രാക്ഷസന്റെ പൂന്തോപ്പില്‍ കായുകള്‍ കായ്ച്ചില്ല..പൂവുകള്‍ പൂത്തില്ല..അത് വെറും കാടായി മാറി.

ഒരു ദിവസം രാക്ഷസന്‍ നോക്കിയപ്പോള്‍ അതാ കാടായി മാറിയ പൂന്തോപ്പിലെ ഒരു മരത്തില്‍ മാത്രം നിറയെ പൂവുകള്‍.വര്‍ഷങ്ങളായി പൂവുകള്‍ പൂക്കാത്ത ,കായുകള്‍ കായ്ക്കാത്ത തോട്ടത്തില്‍ പെട്ടന്നിത് എങ്ങനെ സംഭവിച്ചു എന്നറിയാന്‍ മരത്തിന്റെ അടുത്തേയ്ക്ക് ചെന്ന രാക്ഷസന്‍ കണ്ടത് മരച്ചില്ലയില്‍ ആരെയും ശ്രദ്ധിക്കാതെയിരിക്കുന്ന ഒരു കൊച്ചു കുട്ടിയെ!…രാക്ഷസനു കാര്യം മനസിലായി.കുട്ടികളെ താന്‍ പുറത്താക്കിയത് കൊണ്ടാണ് പൂവുകള്‍ പൂക്കാതെയും കായുകള്‍ കായ്ക്കാതെയും പോയത്.

രാക്ഷസന്‍ ആ കുട്ടിയോട് പറഞ്ഞു’എവിടെ നിന്റെ കൂട്ടുകാര്‍..എല്ലാവരെയും വിളിച്ചു കൊണ്ട് വാ..ഈ മരങ്ങളെല്ലാം ,ഈ ചെടികളെല്ലാം നിങ്ങള്ക് വേണ്ടി കാത്തിരിക്കുന്നു..ഇവിടെ പക്ഷികള്‍ വന്നു നിങ്ങളോടൊപ്പം പാട്ട് പാടട്ടെ ..’

പ്രകൃതിയുടെ ഉപാസകനായിരുന്ന ഓസ്‌കാര്‍ വൈല്‍ഡ് എന്ന ആ കഥാകാരന്‍ ഡബ്ലിനിലെ മെറിയോന്‍ സ്‌ക്വയറിലാണ് 1854 ഒക്ടോബര്‍ 16 ന് ജനിച്ചത്.നിരവധി വിശ്വ പ്രസിദ്ധമായ ക്ലാസിക്കുകളുടെ ഉടമയാണ് ഓസ്‌കാര്‍ വൈല്‍ഡ്.merrion-square

പ്രശസ്ത ഇംഗ്ലീഷ് സാഹിത്യകാരന്റെ 160ാം ജന്മദിനമായിരുന്ന ഇന്നലെ ഇതുമായി ബന്ധപെട്ട് നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
വിക്ടോറിയന്‍ കാലഘട്ടത്തിലെ കവിയും നോവലിസ്റ്റും നാടക കൃത്തുമായിരുന്നുഓസ്‌കാര്‍ വൈല്‍ഡ്. ഡബ്ലിന്‍ ട്രിനിറ്റി കോളജില്‍ ക്ലാസിക്കും ഫിലോസഫിയും പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് അദ്ദേഹം സാഹിത്യ ലോകത്തേക്ക് പ്രവേശിച്ചത്.

ഇംഗ്ലീഷ് സാഹിത്യകാരന്മാരില്‍ ഏറ്റവും പ്രമുഖ സ്ഥാനമാണ് ഓസ്‌കാര്‍ വൈല്‍ഡിനുള്ളത്. അയര്‍ലണ്ടില്‍ ജനിച്ചെങ്കിലും അദ്ദേഹം തന്റെ ജീവിതത്തില്‍ ഏറെക്കാലം ചെലവഴിച്ചത്. പാരീസിലും ലണ്ടനിലുമായിരുന്നു. യുഎസ് സര്‍വകലാശാലകളില്‍ ക്ലാസുകള്‍ എടുക്കാനും അദ്ദേഹം പോയിരുന്നു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായിരുന്നെങ്കിലും യുവ എഴുത്തുകാരന്‍ ആല്‍ഫ്രഡ് ഡഗ്ലസുമായി ഉണ്ടായിരുന്ന അദ്ദേഹത്തിന് ഉണ്ടായിരുന്ന സ്വവര്‍ഗാനുരാഗവും കുപ്രസിദ്ധമായിരുന്നു.

റെജി സി ജേക്കബ് 

Scroll To Top