Friday December 09, 2016
Latest Updates

സെലേരിയോയ്ക്ക് പിന്നാലെ ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷനോട് കൂടിയ അള്‍ട്ടോ കെ 10 വിപണിയില്‍

സെലേരിയോയ്ക്ക് പിന്നാലെ ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷനോട് കൂടിയ അള്‍ട്ടോ കെ 10 വിപണിയില്‍

സെലേരിയോയ്ക്ക് പിന്നാലെ ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷനോട് കൂടിയ അള്‍ട്ടോ കെ 10 വിപണിയിലിറങ്ങി. പുതിയതായി രൂപകല്‍പന ചെയ്ത ഡ്വുവല്‍ ടോണ്‍ ഡാഷ്‌ബോര്‍ഡാണ് ആള്‍ട്ടോ കെ10 ഉള്ളത്. അഞ്ച് സ്പീഡ് മാന്വല്‍ ഗിയര്‍ ബോക്‌സും ലഭ്യമാണ്. പെട്രോള്‍ എഞ്ചിന് പുറമേ സിഎന്‍ജി പതിപ്പുമുണ്ട്. എഞ്ചിന് മാറ്റമില്ല.

67 ബിഎച്ച്പി 90 എന്‍എം ശേഷിയുള്ളതാണ് ഒരു ലീറ്റര്‍ , മൂന്ന് സിലിണ്ടര്‍ , പെട്രോള്‍ എന്‍ജിന്‍ . അഞ്ച് സ്പീഡ് മാന്വല്‍ ഗീയര്‍ ബോക്‌സും ലഭ്യമാണ്. രണ്ട് ഗീയര്‍ബോക്‌സ് വകഭേദങ്ങള്‍ക്കും ഒരേ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ലീറ്ററിന് 24.07 കിമീ. കെ 10 പഴയ പതിപ്പുമായി താരതമ്യം ചെയ്താല്‍ ഇന്ധന ക്ഷമത 15 ശതമാനം കൂടുതലാ നിന്നു കമ്പനി അറിയിച്ചു.

ഹെഡ്! ടെയ്ല്‍ ലാംപുകള്‍ , ക്രോം ഗ്രില്‍ എന്നിവയുടെ രൂപകല്‍പ്പനയില്‍ പുതുമ കൊണ്ടുവന്നിട്ടുണ്ട്. മോഡേണ്‍ ലുക്കുള്ള ഡാഷ്‌ബോര്‍ഡാണ് മറ്റൊരു സവിശേഷത. 3.22 ലക്ഷം മുതലാണ് കൊച്ചിയിലെ എക്‌സ് ഷോ റൂം വില തുടങ്ങുന്നത്. മാരുതിയുടെ ഏറ്റവും ജനപ്രിയ മോഡലായ അള്‍ട്ടോയുടെ ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ പതിപ്പുകൂടി എത്തുന്നതോടെ മാരുതി ചെറുകാര്‍ വിപണിയിലെ ആധിപത്യം വീണ്ടും തിരിച്ചു പിടിക്കുമെന്നാണ് സൂചന.

Scroll To Top