Tuesday December 06, 2016
Latest Updates

സെലബ്രിറ്റി ലീഗ് ക്രിക്കറ്റ് ; താരങ്ങളങ്ങനെ ക്രിക്കറ്റ് കളിക്കേണ്ടെന്ന്‌ നിര്‍മാതാക്കള്‍!

സെലബ്രിറ്റി ലീഗ് ക്രിക്കറ്റ് ; താരങ്ങളങ്ങനെ ക്രിക്കറ്റ് കളിക്കേണ്ടെന്ന്‌ നിര്‍മാതാക്കള്‍!

കൊച്ചി: സിനിമാ താരങ്ങളുടെ ക്രിക്കറ്റ് ലീഗിനെതിരെ നിര്‍മാതാക്കള്‍ രംഗത്ത്. സെലബ്രിറ്റി ക്രിക്കറ്റ് മലയാള താരങ്ങള്‍ക്ക് വേണ്ട എന്നതാണ് അധികൃതരുടെ നിലപാട്. താരങ്ങളുടെ ക്രിക്കറ്റ് കളി സിനിമകളെ ബാധിക്കുമെന്നാണ് പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ന്യായം പറയുന്നത്.
ക്രിക്കറ്റ് പ്രേമികളെയും സിനിമാ പ്രേമികളെയും ഒരു പോലെ ആകര്‍ഷിച്ച സംരംഭമായിരുന്നും ഐ പി എല്ലിന്റെ ചുവട് പിടിച്ച് ആരംഭിച്ച സെലബ്രിറ്റി ക്രിക്കറ്റ് ലീഗ്. ഭാഷാടിസ്ഥാനത്തിലാണ് താരങ്ങള്‍ ടീമുകളാകുന്നത്. കഴിഞ്ഞ വര്‍ഷം വലിയ പ്രകടനം കാഴ്ച വെച്ചിട്ടില്ലെങ്കിലും മലയാള താരങ്ങള്‍ ഈ വര്‍ഷവും ലീഗിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷത്തെ നായകനായ മോഹന്‍ലാലിനെ ഈ വര്‍ഷവും നിലനിര്‍ത്തിയതായും വാര്‍ത്തകള്‍ വന്നിരുന്നു.
വിഷയത്തില്‍ താരസംഘടനകളുമായി ഒരാഴ്ചക്കകം ചര്‍ച്ച നടത്തി തീരുമാനത്തിലെത്തുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഈ തവണ സെലബ്രിറ്റി ക്രിക്കറ്റിന്റെ അതേ സമയത്ത് പ്രമുഖ താരങ്ങളുടെ സിനിമാ റിലീസുകളുള്ളതിനാല്‍ താരങ്ങള്‍ അനുകൂല നിലപാടെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.

Scroll To Top