Saturday December 10, 2016
Latest Updates

സെമിക്ക് മുന്‍പേ പിച്ചിന്‍റെ പേരില്‍ വാക്ക്പോര്; ഇന്ത്യക്ക് അനുകൂലമായി പിച്ചൊരുക്കുന്നുവെന്ന് ഓസീസ്

സെമിക്ക് മുന്‍പേ പിച്ചിന്‍റെ പേരില്‍ വാക്ക്പോര്; ഇന്ത്യക്ക് അനുകൂലമായി പിച്ചൊരുക്കുന്നുവെന്ന് ഓസീസ്

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ സെമി പോരാട്ടത്തിന് മുന്‍പായി പിച്ചിന്റെ പേരില്‍ പോര്. ഇന്ത്യക്ക് അനുകൂലമായ പിച്ചാണ് സിസ്‌നിയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്നതെന്നാണ് ഓസീസ് താരങ്ങളുടെ ആരോപണം. പിച്ചിലെ പുല്ല് ഓരോ ദിവസവും കുറയ്ക്കുന്നത് ഇതിന്റെ ഭാഗമായാണെന്നും ഓസീസ് താരങ്ങള്‍ പരാതിപ്പെടുന്നു.

പ്രമുഖ ക്രിക്കറ്റ് വെബ് സൈറ്റായ ക്രിക്ക് ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പേരു വെളിപ്പെടുത്താത്ത ഓസീസ് താരം ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. നേരത്തെ പിച്ചിലെ പുല്ല് നിലനിര്‍ത്തി ഫാസ്റ്റ് ബൗളിംഗിന് അനുകൂലമാക്കണമെന്ന ആവശ്യവുമായി ഓസീസ് പേസര്‍ ജോഷ് ഹസ്ല്‌വുഡ് രംഗത്ത് വന്നിരുന്നു. സിഡ്‌നിയില്‍ സ്റ്റേഡിയം ഒരുക്കുന്ന ക്യൂറേറ്റര്‍മാരോടുളള അതൃപ്തിയാണ് ജോഷ് ഹസ്ല്‌വുഡ് ഇതിലൂടെ പ്രകടിപ്പിച്ചത്.

സിഡ്‌നിയിലെ പിച്ച് പൊതുവെ സ്പിന്നര്‍മാര്‍ക്ക് അനുകൂലമാണെന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ വിലയിരുത്തല്‍. ഈ ലോകകപ്പില്‍ തന്നെ ഇമ്രാന്‍ താഹിറിന്റെ അഞ്ച് വിക്കറ്റ് നേട്ടവും ഡുമിനിയുടെ ഹാട്രിക്കും എല്ലാം സംഭവിച്ചത് സിഡ്‌നിയിലെ കളിമൈതാനത്തായിരുന്നു.

ഈ വരുന്ന വ്യാഴാഴ്ചയാണ് ഇന്ത്യ-ഓസ്‌ട്രേലിയ സെമി പോരാട്ടം സിഡ്‌നിയില്‍ നടക്കുന്നത്. ലോകകപ്പില്‍ എല്ലാ മത്സരവും ജയിച്ചെത്തിയ ഇന്ത്യയും ഒരു മത്സരം മാത്രം തോറ്റിട്ടുളള ഓസ്‌ട്രേലിയയും തമ്മില്‍ കടുത്ത പോരാട്ടം ഉണ്ടാകാനാണ് സാധ്യത.

Scroll To Top