Thursday December 08, 2016
Latest Updates

സെപ്റ്റംബര്‍ 30 വരെ ബാറുകള്‍ പൂട്ടരുതെന്ന് സുപ്രീം കോടതി

സെപ്റ്റംബര്‍ 30 വരെ ബാറുകള്‍ പൂട്ടരുതെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 30 വരെ ബാറുകള്‍ പൂട്ടരുതെന്ന് സുപ്രീം കോടതി. എല്ലാ ബാറുകളും ഒറ്റയടിക്ക് പൂട്ടുന്നത് എന്തിനെന്നു സുപ്രീം കോടതി ചോദിച്ചു. മദ്യ വര്‍ജനമാണ് ഉദ്ദേശമെങ്കില്‍ എല്ലാ ബാറുകളും പൂട്ടണമെന്നു സുപ്രീം കോടതി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ബിവറേജസുകളും പ്രവര്‍ത്തിക്കുന്നു. ഈ പശ്ചാത്തലത്തില്‍ ചില ബാറുകള്‍ മാത്രം അടയ്ക്കാന്‍ തീരുമാനിച്ചത് യുക്തിക്ക് നിരക്കുന്നതല്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

ബാര്‍ ലൈസന്‌സിന് സാധുതയുള്ള മാര്‍ച്ച് 31 വരെ ബാറുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ബാറുടമകളുടെ വാദം. ഈ വാദം കോടതി അംഗീകരിച്ചില്ലെങ്കിലും ബാര്‍ ഉടമകളുടെ ആവശ്യം താല്ക്കാലികമായി അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. സര്‍ക്കാരിന് താല്‍ക്കാലികമായെങ്കിലും തിരിച്ചടിയായിരിക്കുകയാണ്. ഇതോടെ ബാര്‍ വിഷയം കൂടുതല്‍ നിയമ പോരാട്ടങ്ങളിലേക്ക് പോകുമെന്നാണ് സൂചന.

Scroll To Top