Sunday December 04, 2016
Latest Updates

സെന്‍ട്രല്‍ ബാങ്കിന്റെ സ്വര്‍ണ നിക്ഷേപത്തില്‍ 75 മില്യന്‍ യൂറോയുടെ കുറവ്

സെന്‍ട്രല്‍ ബാങ്കിന്റെ സ്വര്‍ണ നിക്ഷേപത്തില്‍ 75 മില്യന്‍ യൂറോയുടെ കുറവ്

ഡബ്ലിന്‍: സെന്‍ട്രല്‍ ബാങ്കിന്റെ സ്വര്‍ണ നിക്ഷേപത്തില്‍ 75 മില്യന്‍ യൂറോയുടെ കുറവ്. കഴിഞ്ഞ വര്‍ഷം സെന്‍ട്രല്‍ ബാങ്കിലെ സ്വര്‍ണ നിക്ഷേപത്തിന്റെ മൂല്യം 168 മില്യനായി കുറഞ്ഞു. 2012 ല്‍ ഇത് 243 മില്യനായിരുന്നു. ധനകാര്യ മന്ത്രി മൈക്കല്‍ നൂനനാണ് ഈ കണക്ക് പുറത്ത് വിട്ടത്.

2011 മുതല്‍ രണ്ട് വര്‍ഷം കൊണ്ട് ഉണ്ടായ മൂല്യ വര്‍ദ്ധനവിനേക്കാള്‍ കഴിഞ്ഞ വര്‍ഷം മൂല്യം ഇടിഞ്ഞു. സ്വര്‍ണത്തിന്റെ വില കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഔണ്‍സിന് 1,200 ഡോളര്‍ കുറഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ് സെന്‍ട്രല്‍ ബാങ്കിന്റെ സ്വര്‍ണ്ണ നിക്ഷേപത്തിന്റെ മൂല്യത്തില്‍ ഇടിവുണ്ടായത്. 2010, 2013 കാലയളവില്‍ സെന്‍ട്രല്‍ ബാങ്ക് സ്വര്‍ണം വാങ്ങുകയോ വില്‍ക്കുകയോ ചെയ്തിട്ടില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി.

സ്വര്‍ണ വില ഇടിയുന്നത് ഐറിഷ് സെന്‍ട്രല്‍ ബാങ്കിനു മാത്രമല്ല ലോകത്തെ എല്ലാ രാജ്യങ്ങളിലും ഔദ്യോഗിക ബാങ്കുകള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും മൈക്കല്‍ നൂനന്‍ പറഞ്ഞു. പാര്‍ലമെന്റില്‍ ഫിനാഫാള്‍ പ്രതിനിധി മൈക്കല്‍ മഗ്രാത്തിനു എഴുതി നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാകിയത്.

Scroll To Top