Sunday December 11, 2016
Latest Updates

സെന്റ് വിന്‍സെന്റ് മാസ്സ് സെന്ററില്‍ തിരുബാലസഖ്യത്തിന് തുടക്കമായി 

സെന്റ് വിന്‍സെന്റ് മാസ്സ് സെന്ററില്‍ തിരുബാലസഖ്യത്തിന് തുടക്കമായി 

BALAഡബ്ലിന്‍: സീറോ മലബാര്‍ സെന്റ് വിന്‍സെന്റ് മാസ്സ് സെന്ററില്‍ കുട്ടികള്‍ക്കായുള്ള തിരുബാലസഖ്യം (Holy Childhood) ഭക്ത സംഘടന രൂപികരിച്ചു.മതബോധനത്തിന് വിധേയപെടുന്ന 1മുതല്‍ 6 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായാണ് ഈ ഭക്ത സംഘടന രൂപികരിച്ചിരിക്കുന്നത്.സംഘടനാ പ്രവര്‍ത്തനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഞായറാഴ്ച്ച നടത്തപ്പെട്ടു.

ഫാ. മനോജ് പൊന്‍കാട്ടില്‍ രക്ഷാധികാരിയും ജിന്‍സി ജിജി, മിനി ജോസഫ് എന്നിവര്‍ അനിമേറ്റര്‍മാരും, ജോസ് പള്ളിപ്പാട്ട്, ജോയ് കണ്ണമ്പുഴ എന്നിവര്‍ സംഘടനയുടെ ഉപദേശകരും ആയിരിക്കും. 

എല്ലാ ആദ്യഞായറാഴ്ചകളിലും രാവിലെ 10 മുതല്‍ 12 വരെ ഓട്ട്‌ലാന്റ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ തിരുബാലസഖ്യം കൂട്ടായിമയും കുട്ടികളെ വിവിധ വിഭാഗങ്ങളാക്കി മൂല്യ ബോധന ക്ലാസ്സുകളും മലയാള ഭാഷ ബോധനവും നടത്തപെടും. അതിനെത്തുടര്‍ന്ന് 12 മണിക്ക് ദിവ്യബലിയര്‍പ്പണവും ഉണ്ടായിരിക്കും. 

ഡിസംബറിലെ തിരുബാലസഖ്യം കൂട്ടായിമയും ഡിസംബര്‍ രണ്ടാം ഞായറാഴ്ച ആയിരിക്കും നടത്തപ്പെടുക.

ഫോട്ടോ/ വാര്‍ത്ത :സുനില്‍ ഫ്രാന്‍സിസ്

Scroll To Top