Thursday December 08, 2016
Latest Updates

സെന്റ് വിന്‍സന്റ്സ് ആശുപത്രി അധികൃതരെ കോടതിയില്‍ നേരിടാന്‍ തയ്യാറെന്ന് ആരോഗ്യമന്ത്രി ജെയിംസ് റീലി

സെന്റ് വിന്‍സന്റ്സ് ആശുപത്രി അധികൃതരെ കോടതിയില്‍ നേരിടാന്‍ തയ്യാറെന്ന് ആരോഗ്യമന്ത്രി ജെയിംസ് റീലി

ഡബ്‌ളിന്‍: സെന്റ് വിന്‍സന്റ് ആശുപത്രി അധികൃതരുമായുള്ള തര്‍ക്കം കോടതിയിലേക്ക്. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഒരേസമയം ഗവണ്‍മെന്റ് ആശുപത്രിയിലും സ്വകാര്യം ആശുപത്രിയിലും ജോലി ചെയ്യുന്നതിനെതിരെ കോടതിയെ സമീപിക്കാന്‍ തയ്യാറടുക്കുന്നതായി ആരോഗ്യമന്ത്രി ജെയിംസ് റീലി അറിയിച്ചു. സെന്റ് വിന്‍സന്റ് ആശുപത്രിയിലെ 80 ഓളം ഡോക്ടര്‍മാര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ക്യാമ്പസിനുള്ളിലെ പൊതു സ്വകാര്യ ആശുപത്രികളില്‍ രണ്ടിലും ഡോക്ടര്‍മാര്‍ ഒരേസമയം പ്രാക്ടീസ് ചെയ്യുന്ന സാഹചര്യത്തില്‍ സെന്റ് വിന്‍സന്റ് ആശുപത്രിക്കുള്ള ഫണ്ട് നിര്‍ത്തലാക്കുന്ന കാര്യം ആലോചിക്കുമെന്ന എച്ച്എസ്ഇ നേരത്തേ മുന്നറിയിപ്പ് നല്കിയിരുന്നു.

എച്ചഎസ് ഇയുടെ പണം പറ്റുന്നവര്‍ സ്വകാര്യ ആശുപത്രിയിലും ജോലി നോക്കുന്നതിനെതിരേ നേരത്തേ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ വര്‍ഷം ജനുവരിയില്‍ പബ്‌ളിക് അക്കൗണ്ട് കമ്മറ്റിക്ക് മുമ്പാകെ നല്‍കിയ മറുപടിയില്‍ സമര്‍പ്പണത്തോടെയാണ് ജോലി ചെയ്യുന്നതെന്നാണ് വിശ്വസിക്കുന്നതെന്ന മറുപടിയാണ് ആശുപത്രി ബോര്‍ഡ് നല്‍കിയത്. ഇക്കാര്യത്തില്‍ എന്ത് നിയമ നടപടി വേണമെന്ന് നിയമോപദേശം കേട്ട ശേഷം ആലോചിച്ച് തീരുമാനം എടുക്കുമെന്നും അവര്‍ പറഞ്ഞിരുന്നു.

ഈ പ്രശ്‌നത്തില്‍ ഉത്തരവാദിത്വം ബോര്‍ഡിന്‍െ്‌റ കാര്യമാണെന്നും പരാതി ഉയരുന്ന സാഹചര്യത്തില്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐറിഷ് ജനതയുടെ പങ്കാളിത്തത്തോടെ ഇവരെ കോടതിയില്‍ നേരിടുകയാണെങ്കില്‍ അതാണ് കൂടുതല്‍ സന്തോഷമെന്നും അദ്ദേഹം ഒരു പരിപാടിയില്‍ പറഞ്ഞു. രണ്ടു ആശുപത്രികളിലേക്കും രോഗികളെ നോക്കാനായി ഓടുന്നത് 80 ലധികം ഡോക്ടര്‍മാരാണ്. ഇത് വളരെ ആശങ്ക ഉളവാക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു

Scroll To Top