Sunday December 04, 2016
Latest Updates

സെന്റ് വിന്‍സന്റ്റ്‌സില്‍ നിന്നും മലയാളി നേഴ്‌സുമാരെ പിരിച്ചു വിട്ടു എന്ന വാര്‍ത്ത അടിസ്ഥാനരഹിതം

സെന്റ് വിന്‍സന്റ്റ്‌സില്‍ നിന്നും മലയാളി നേഴ്‌സുമാരെ പിരിച്ചു വിട്ടു എന്ന വാര്‍ത്ത അടിസ്ഥാനരഹിതം

ഡബ്ലിന്‍ :സീനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് എച്ച്എസ്ഇ അനുവദിച്ചതില്‍ കൂടുതല്‍ ശമ്പള പരിഷ്‌കരണം നടത്തിയതുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ സെന്റ് വിന്‍സെന്റ് ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പ് എച്ച്എസ്ഇയുമായി ചര്‍ച്ച നടത്തി. അധിക പേമെന്റ് നല്‍കിയത് പബ്ലിക് പേ പോളിസിയിലെ ചില ചട്ടങ്ങള്‍ അനുസരിച്ചു തന്നെയാണെന്നാണ് സെന്റ് വിന്‍സെന്റ് ആശുപത്രി ഹെല്‍ത്ത് ഗ്രൂപ്പ് ചെയര്‍മാന്‍ നോള്‍ വെലന്‍ എച്ച് എസ് ഇ യെ അറിയിച്ചത്

കഴിഞ്ഞ ദിവസം വൈകിട്ടാണ് എച്ച്എസ്ഇയുമായി ആശുപത്രി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചര്‍ച്ച നടത്തിയത്. യോഗം വളരെ അധികം ഫലപ്രദമായിരുന്നുവെന്നാണ് നോള്‍ വെലന്‍ പറയുന്നത്.
പബ്ലിക് പേ പോളിസി അനുസരിച്ചുള്ള തീരുമാനങ്ങള്‍ മാത്രമേ ഗ്രൂപ്പ് കൈക്കൊണ്ടിരുന്നുള്ളൂവെന്നാണ് നോള്‍ പറയുന്നത്.

സീനിയര്‍ ഉദ്യോഗസ്ഥന്‍മാരുടെ ശമ്പളവിവാദവുമായി ബന്ധപ്പെട്ട് സെന്റ് വിന്‍സെന്റ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ഇന്ന് ചര്‍ച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ സീനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന ശമ്പള വ്യവസ്ഥയില്‍ മാറ്റം വരുത്താനും ചര്‍ച്ചകള്‍ നടത്തും.

ചീഫ് എക്‌സിക്യൂട്ടീവിന് അനുവദിക്കുന്ന ശമ്പളം മുഴുവന്‍ െ്രെപവറ്റ് ഇന്‍കത്തില്‍ നിന്നും മാത്രം അനുവദിക്കണമോ എന്നതു സംബന്ധിച്ചും ചര്‍ച്ച നടക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ ക്രിസ്തുമസിന് മുന്‍പ് തന്നെ സെന്റ് വിന്‍സെന്റ് സിഇഒയ്ക്കനുവദിക്കുന്ന ശമ്പള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. സിഇഒ നിക്കോളസ് ജെര്‍മിന് ലഭിച്ചിരുന്ന വാര്‍ഷിക വരുമാനം 292,000 യൂറോയില്‍ അധികമായിരുന്നു. ഇതില്‍ 136,282 യൂറോ പബ്ലിക് സെക്ടറില്‍ നിന്നും 136,591 യൂറോ െ്രെപവറ്റ് സെക്ടറില്‍ നിന്നും കൂടാതെ 20,000 യൂറോ കാര്‍ അലവന്‍സായുമാണ് അനുവദിച്ചിരുന്നത്.
ഫിനാന്‍സ് ഡയറക്ടറായ കൊര്‍മാക് മലോണിക്ക് 32,544 യൂറോ അമിത ശമ്പളത്തോടെ വാര്‍ഷിക വരുമാനം കണക്കാക്കിയത് 140,876 യൂറോയാണ്. നഴ്‌സിംഗ് ഡയറക്ടറായ മേരി ഡഫിന് 96,405 യൂറോയാണ് ലഭിച്ചത്. ഇതില്‍ അധികമുള്ളത് 14,853 യൂറോയും.
ആശുപത്രി അധികൃതര്‍ ഈ മാസം അവസാനം പബ്ലിക് അക്കൗണ്ട് കമ്മറ്റിക്ക് മുന്‍പാകെ ഹാജരായി പേമെന്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.

അതേസമയം സെന്റ്റ് വിന്‍സന്‍സില്‍ നിന്നും വന്‍തോതില്‍ സ്റ്റാഫിനെ കുറവ് ചെയ്തു എന്ന വാര്‍ത്തയില്‍ അടിസ്ഥാനമില്ലെന്ന് ‘ഐറിഷ് മലയാളി ‘നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.സോഷ്യല്‍ വെല്‍ഫയര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കൊണ്ട് ഏതാനം മലയാളികള്‍ അടക്കം നിരവധി പേരെ ആശുപത്രിയില്‍ നിന്നും പുറത്താക്കി എന്ന തരത്തില്‍ വന്ന വാര്‍ത്ത പ്രചരിപ്പിച്ചത് ചിലരുടെ ഭാവനാ സൃഷ്ട്ടി മാത്രമാണെന്ന് അറിയുന്നു.
സര്‍ക്കാര്‍ ചട്ടങ്ങള്‍ അനുസരിച്ചു മാത്രമുള്ള കുറവുകളെ വരുത്തിയിട്ടുള്ളൂ,നേഴ്‌സുമാരുടെ എണ്ണത്തില്‍ കുറവു വന്നിട്ടുണ്ട് എന്നുള്ളത് ശരി തന്നെയാണ്.വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവെച്ചു പോയവരും ,വിദേശങ്ങളില്‍ ജോലി തേടി പോയവരും ഇക്കൂട്ടത്തില്‍ പെടും.അവരെയാണ് തട്ടിപ്പുനടത്തി പുറത്താക്കി  എന്ന മട്ടില്‍ ചിലര്‍ ചിത്രീകരിച്ചിരിക്കുന്നത്.

രാജി വെച്ച നേഴ്‌സുമാരുടെ ഒഴിവുകളിലെയ്ക്ക് ഇപ്പോള്‍ നെഴ്‌സുമാരെ എടുക്കാന്‍ അനുവദിച്ചിട്ടുണ്ട്.എന്നാല്‍ എച്ച് എസ് ഇ പ്രഖ്യാപിച്ച പുതിയ ശമ്പള വേതന വ്യവസ്ഥകളോടുള്ള വിയോജിപ്പാണ് അധികമാരും ജോലിയ്ക്ക് പ്രവേശിക്കാന്‍ തയ്യാറാവാത്തതിനു കാരണമെന്ന് ഐ എന്‍ എം ഓ പറയുന്നു.

Scroll To Top