Saturday December 03, 2016
Latest Updates

സെന്റ് പാട്രിക് ദിനം:കെന്നി അമേരിക്കന്‍ യാത്ര വെട്ടിച്ചുരുക്കി :ബ്രെണ്ടാന്‍ ഹൗവ്‌ലിന്‍ ഇന്ത്യയിലേയ്ക്ക്

സെന്റ് പാട്രിക് ദിനം:കെന്നി അമേരിക്കന്‍ യാത്ര വെട്ടിച്ചുരുക്കി :ബ്രെണ്ടാന്‍ ഹൗവ്‌ലിന്‍ ഇന്ത്യയിലേയ്ക്ക്

ഡബ്ലിന്‍:രാജിവെച്ച ശേഷം കാവല്‍ മന്ത്രിസഭയായി തുടരുകയാണെങ്കിലും എന്ട കെന്നി ടീമിലെ എട്ടു മന്ത്രിമാര്‍ സെന്റ് പാട്രിക് ദിനത്തോട് അനുബന്ധിച്ചു പതിവുള്ള വിദേശ സന്ദര്‍ശനം ഇത്തവണയും മുടക്കില്ല.

അന്താരാഷ്ട്ര പ്രാധാന്യമുള്ള ഈ അവസരത്തില്‍ അയര്‍ലണ്ടിലെ മന്ത്രിമാര്‍ മറ്റു രാഷ്ട്രങ്ങളില്‍ എത്തി അതാതിടങ്ങളില്‍ സൗഹൃദം പുലര്‍ത്തിയും, കരാറുകള്‍ രൂപപ്പെടുത്തുകയും ചെയ്യുന്ന പതിവാണ് ഇത്തവണ അധികാരം നഷടപെട്ടത് കാരണം പകിട്ട് കുറയുന്നത്.
ഒരാഴ്ച നീണ്ടു നില്‍ക്കുമായിരുന്ന അമേരിക്കന്‍ സന്ദര്‍ശനം ഒരൊറ്റ ദിവസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ഫിനഗേല്‍ നേതാവ് എന്ട കെന്നി ഇത്തവണ ലക്ഷ്യമിടുന്നത്.
മന്ത്രിമാരായ ചാള്‍സ് ഫ്‌ലാഗ്‌നനും അലന്‍ കെല്ലിയും അമേരിക്കയിലും,ഫ്രാന്‍സ്സീസ് ഫിറ്റ്‌സ് ജരാല്‍ഡ് യൂ കെയിലും സന്ദര്‍ശനം നടത്തും.ലിയോ വരെദ്കര്‍ ദുബായില്‍ സെന്റ് പാട്രിക് ദിന പരിപാടികളില്‍ പങ്കെടുക്കും.

ഏഷ്യന്‍ രാജ്യങ്ങളില്‍ പ്രധാന സെന്റ് പാട്രിക് ദിന പരിപാടികള്‍ നടക്കുന്നത് ഇന്ത്യയിലാണ്.മുംബൈയിലും കല്ക്കട്ടയിലും ദല്‍ഹിയിലും നടക്കുന്ന സെന്റ് പാട്രിക് ദിന പരിപാടികളില്‍ മന്ത്രി ബ്രെണ്ടന്‍ ഹൗവ്‌ലിന്‍ മുഖ്യാതിഥിയായിരിക്കും

Scroll To Top