Friday December 09, 2016
Latest Updates

സെന്റ് പാട്രിക്‌സ് ദിനത്തെ വരവേല്‍ക്കാന്‍ പ്രകൃതിയും ഒരുങ്ങി; ഇന്ന് തെളിഞ്ഞ കാലാവസ്ഥ

സെന്റ് പാട്രിക്‌സ് ദിനത്തെ വരവേല്‍ക്കാന്‍ പ്രകൃതിയും ഒരുങ്ങി; ഇന്ന് തെളിഞ്ഞ കാലാവസ്ഥ

ഡബ്ലിന്‍: സെന്റ് പാട്രിക്‌സ് ദിനത്തെ വരവേല്‍ക്കാന്‍ പ്രകൃതിയും ഒരുങ്ങി. സെന്റ് പാട്രിക് ദിനം ആഘോഷിക്കുന്ന ഇന്ന് രാജ്യത്തെമ്പാടും പൊതുവെ തെളിഞ്ഞ കാലാവസ്ഥ ആയിരിക്കുമെന്ന് കാലാവസ്ഥ പ്രവചനം.

കഴിഞ്ഞ വര്‍ഷങ്ങളിലേത് പോലെ ഇത്തവണ കാലാവസ്ഥ ചതിക്കുമെന്ന് ഭയക്കേണ്ടതില്ലെന്ന് കാലാവസ്ഥ കേന്ദ്രം ഉറപ്പ് നല്‍കുന്നു. ഇത്തവണ വാരത്തിന്റെ തുടക്കത്തില്‍ തന്നെ സെന്റ് പാട്രിക് ദിനം വന്നതോടെ തെളിഞ്ഞ കാലാവസ്ഥയില്‍ ദേശീയ ദിനം ആഘോഷിക്കാം എന്നതിന്റെ ആശ്വാസത്തിലാണ് പരേഡില്‍ പങ്കെടുക്കുന്നവരും സംഘാടകരും.

രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ തെളിഞ്ഞ കാലാവസ്ഥയും ചിലയിടങ്ങളില്‍ അല്‍പ്പം മേഘാവൃതമായ കാലാവസ്ഥയും കൂടിച്ചേര്‍ന്ന സമ്മിശ്ര കാലാവസ്ഥ ആയിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലേത് പോലെ അതിശൈത്യമോ മഴയോ ഉണ്ടാകില്ല. താപനില 10 ഡിഗ്രീ ആയിരിക്കുമെന്നും കാലാവസ്ഥ കേന്ദ്രങ്ങള്‍ പ്രവചിക്കുന്നു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് പകുതിയോടെ വന്ന അതിശൈത്യത്തിനിടെയാണ് സെന്റ് പാട്രിക്‌സ് ദിനം ആഘോഷിച്ചത്. ഈ ദിവസങ്ങളില്‍ തെളിഞ്ഞ കാലാവസ്ഥ ആയിരിക്കുമെന്ന പ്രവചനം പരേഡ് സംഘാടകര്‍ക്ക് ആശ്വാസം പകരുന്നതാണ്.

Scroll To Top