Saturday December 10, 2016
Latest Updates

സെന്റ് പാട്രിക്‌സ് ഡേ:മദ്യവില്‍പ്പന 4 മണി വരെ മതിയെന്ന് കൌണ്‍സിലര്‍

സെന്റ് പാട്രിക്‌സ് ഡേ:മദ്യവില്‍പ്പന 4 മണി വരെ മതിയെന്ന് കൌണ്‍സിലര്‍

ഡബ്ലിന്‍ :സെന്റ് പാട്രികസ് ദിനാഘോഷങ്ങള്‍ക്കിടെയുള്ള മദ്യത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനായി മദ്യവില്‍പ്പനയക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന അഭ്യര്‍ഥനയുമായി കൌണ്‍സിലര്‍ . മദ്യവില്‍പ്പന വെകിട്ട് 4 മണി വരെ മാത്രം നടത്തിയാല്‍ മതിയെന്ന അഭിപ്രായവുമായി ഫിന്ന ഫാള്‍ കൗണ്‍സിലര്‍ മേരി ഫിറ്റ്‌സ്പാട്രിക് ആണ് രംഗത്തെത്തിയത്.. നോര്‍ത്ത് ഇന്നര്‍സിറ്റിയിലുള്ള ഷോപ്പുകള്‍ തുടരുന്നത് പോലെ മറ്റു ഭാഗങ്ങളിലെ ഷോപ്പുകളും നാലുമണിക്കു ശേഷം മദ്യം വില്‍പ്പന നടത്താന്‍ പാടില്ലെന്നാണ് കൗണ്‍സിലര്‍ പറയുന്നത്.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നോര്‍ത്ത് ഇന്നര്‍ സിറ്റിയിലെ മദ്യശാലകള്‍ ഗാര്‍ഡയുമായി സഹകരിച്ച് നിശ്ചിത സമയത്തിനുമുന്‍പ് തന്നെ വ്യാപാരം അവസാനിപ്പിക്കാറാണ് പതിവ്. കാബ്ര മേഖലയിലെ ഓഫ് ലൈസന്‍സ് ഷോപ്പുകളും ഈ വര്‍ഷം മുതല്‍ അതേ സമയക്രമം പാലിക്കാന്‍ തയ്യാറായതിനെയും മേരി ഫിറ്റ്‌സ്പാട്രിക് സ്വാഗതം ചെയ്തു.

സെന്റ് പാട്രിക് പരേഡ് കാണുവാനായി എത്തുന്നവര്‍ സ്വബോധത്തില്‍ തന്നെ അവ ആസ്വദിക്കേണ്ടതാണെന്നും അതിനാല്‍ ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ സ്വാഗതാര്‍ഹമാണെന്നും മേരി ഫിറ്റ്‌സ്പാട്രിക് പറഞ്ഞു.

ഇത്തരത്തില്‍ ഒരു തീരുമാനത്തോട് യോജിച്ച് പ്രവര്‍ത്തിച്ചതിനാല്‍ ഡബ്ലിന്‍ സിറ്റി കൗണ്‍സിലിനും ഗാര്‍ഡയ്ക്കും ലോക്കല്‍ കമ്മ്യൂണിറ്റികള്‍ക്കും പരേഡ് പരിപാടികള്‍ വളരെ മികച്ച രീതിയില്‍ തന്നെ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുമെന്നും ഫിറ്റ്‌സ്പാട്രിക് കൂട്ടിച്ചേര്‍ത്തു.

Scroll To Top