Tuesday December 06, 2016
Latest Updates

സെന്റ് പാട്രിക്‌സ് ഡേ : അയര്‍ലണ്ടില്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി,ഡബ്ലിന്‍ പരേഡില്‍ 400000 പേര്‍ അണിനിരക്കും

സെന്റ് പാട്രിക്‌സ് ഡേ  : അയര്‍ലണ്ടില്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി,ഡബ്ലിന്‍ പരേഡില്‍ 400000 പേര്‍ അണിനിരക്കും

ഡബ്ലിന്‍: തിങ്കളാഴ്ച ആഘോഷിക്കാനിരിക്കുന്ന സെന്റ് പാട്രിക്‌സ് ദിനത്തിലേക്കുള്ള തയ്യാറെടുപ്പുകള്‍ക്കായി ഐറിഷ്ജനത ഒരുങ്ങി. ആഘോഷവുമായി ബന്ധപ്പെട്ട് ഡബ്ലിന്‍ , കോര്‍ക്ക്, ഷാനന്‍ വിമാനത്താവളങ്ങളില്‍ അനുഭവപ്പെട്ടേക്കാവുന്ന വലിയ തിരക്ക് ഒഴിവാക്കാനുള്ള മാര്‍ഗ്ഗം തേടുകയാണ് സംഘാടകര്‍. ഒരാഴ്ചത്തേക്ക് നീണ്ടു നില്‍ക്കുന്ന ഐ ലവ് മൈ സിറ്റി ഫെസ്റ്റിവലിന് തുടക്കമായി.

അയര്‍ലണ്ടിന്റെ ദേശീയദിനത്തിലെ സെന്റ് പാട്രിക്‌സ് ദിന പരേഡിലേക്ക് 400,000 പേരെയാണ് ഡബ്ലിന്‍ നഗരത്തില്‍ പ്രതീക്ഷിക്കുന്നത്. പരേഡിന് തൊട്ടുമുമ്പായി ഞായറാഴ്ച നടക്കുന്ന അന്താരാഷ്ട്ര ബാന്‍ഡ് ചാമ്പ്യന്‍ഷിപ്പിന് ഇത്തവണ ലിമറിക്ക് വേദിയാകും. ഈ മാര്‍ച്ചിംഗ് ബാന്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ 1000 സംഗീത കലാകാരന്‍മാര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ബാന്‍ഡ് ഡിസ്‌പ്ലേയും നൂറിലധികം ഫ്‌ളോട്ടുകള്‍ അണിനിരക്കുന്ന സെന്റ്റ് പാട്രിക്‌സ് ഡേ പരേഡും കാണുന്നതിനായി തെരുവോരങ്ങളില്‍ ആയിരക്കണക്കിന് കാണികള്‍ ഉണ്ടാകുമെന്നാണ് ലിമറിക്കിലെ സംഘാടകരുടെ പ്രതീക്ഷ.

സെന്റ് പാട്രിക് ദിനത്തിന്റെ 111 ാമത് വാര്‍ഷികാഘോഷത്തിന് ഇത്തവണ ആതിഥേയത്വം വഹിക്കുന്നത് ഗാല്‍വേയാണ്. കടലുമായി സംഗമിച്ച് കിടക്കുന്ന നഗരമായതിനാല്‍ പരേഡ് കഴിഞ്ഞാലും എല്ലാവരും നഗരത്തില്‍ ഒരുക്കിയിരിക്കുന്ന വിവിധ പരിപാടികള്‍ക്കായി ഉണ്ടാവുമെന്നാണ് സംഘാടകര്‍ പറയുന്നത്. കരുതുന്നത്.

ഞായറാഴ്ച ഒരു മണിയോടെ വാട്ടര്‍ഫോര്‍ഡ് സിറ്റിയില്‍ നടക്കുന്ന പരേഡിന്റെ സ്റ്റാര്‍ട്ടിംഗ് പോയിന്റ് ഡൂളിസ് ഹോട്ടലാണ്.

ആഘോഷത്തിന്റെ ഭാഗമായി സംഗീതവും സര്‍ക്കസും തമാശനിറഞ്ഞ പരിപാടികളുമൊക്കെയായി കോര്‍ക്ക് സന്ദര്‍ശിക്കുന്നവര്‍ക്ക് മൂന്ന് ദിവസത്തേക്ക് എല്ലാം മറന്ന് സമ്പൂര്‍ണ്ണമായി ആഘോഷിക്കാനുള്ള പരിപാടികളാണ് ഒരുക്കിയിട്ടുള്ളതെന്ന് സംഘാടകര്‍ പറയുന്നു.

സന്ദര്‍ശകരുടെ ഒഴുക്ക് പ്രതീക്ഷിച്ച് രാജ്യത്തുടനീളമുള്ള ഹോട്ടലുകളും തയ്യാറായി കഴിഞ്ഞിരിക്കുകയാണ്. പല ഹോട്ടലുകളും നിരക്ക് വര്‍ദ്ധിപ്പിച്ചു. ഡബ്ലിനിലെ റൂം വാടക ഉയര്‍ന്നിരിക്കുകയാണ്. തലസ്ഥാന നഗരത്തിലെ ഹോട്ടലുകളില്‍ 86 ശതമാനമാണ് നിരക്ക് ഉയര്‍ന്നത്. 113 യൂറോ നല്‍കിയിരുന്നിടത്ത് ശനിയാഴ്ച മുതല്‍ റൂം വാടക 210 യൂറോയാകും.

അതേസമയം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത് വളരെ കുറവാണ്. കഴിഞ്ഞ തവണ 174 ശതമാനം വര്‍ദ്ധനവാണ് വാടകയില്‍ ഉണ്ടായത്. ആള്‍ക്കാരുടെ എണ്ണം കൂടിയപ്പോള്‍ ഹോട്ടലുകള്‍ 287 യൂറോയാക്കി വാടക വര്‍ദ്ധിപ്പിച്ചിരുന്നു. ലിമറകില്‍ 33 ശതമാനമാണ് നിരക്ക് കൂടിയത്. 99 യൂറോ, കില്‍കെന്നിയില്‍ 20 ശതമാനം കൂടി 107 യൂറോയായി, ഗാല്‍വേയില്‍ 19 ശതമാനം ഉയര്‍ന്ന് 84 യൂറോയായി, വാട്ടര്‍ഫോര്‍ഡില്‍ 14 ശതമാനം കൂടി 74 യൂറോയും കോര്‍ക്കില്‍ 11 ശതമാനം ഉയര്‍ന്ന് 82 യൂറോയുമായി.

ഡ്രൈവര്‍മാര്‍ക്ക് കൂടുതല്‍ ശ്രദ്ധവേണമെന്ന് ഗാര്‍ഡായിയും റോഡ് സുരക്ഷാ ഉദ്യോഗസ്ഥരും നിര്‍ദേശിച്ചിട്ടുണ്ട്. സീറ്റ് ബല്‍റ്റും നിര്‍ബ്ബന്ധമാക്കി. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍ പാട്രിക് ദിനാഘോഷങ്ങളുടെ ഭാഗമായി 17 പേര്‍ റോഡപകടത്തില്‍ മരണമടിഞ്ഞിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

വിവിധ രാജ്യങ്ങളില്‍ നിന്നും അയര്‍ലണ്ടില്‍ കുടിയേറി താമസിക്കുന്ന ആയിരക്കണക്കിന് പേരും വിവിധ സ്ഥലങ്ങളിലായി സെന്റ് പാട്രിക്‌സ് ദിന പരേഡില്‍ അണിനിരക്കും.കോര്‍ക്ക് ,സ്വോര്‍ഡ്‌സ് അടക്കമുള്ള നഗരങ്ങളില്‍ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ ആഘോഷപരിപാടികളില്‍ അണിചേരും

Scroll To Top