Friday December 09, 2016
Latest Updates

സെന്റ് ജെയിംസ് ആശുപത്രി യുവതിക്ക് 57,000 യൂറോ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി 

സെന്റ് ജെയിംസ് ആശുപത്രി യുവതിക്ക് 57,000 യൂറോ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി 

ഡബ്ലിന്‍: എയിഡ്‌സാണെന്ന് തെറ്റായ രോഗ നിര്‍ണ്ണയം നടത്തിയ ആശുപത്രി, യുവതിക്ക് 57,000 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. ക്ലെറിക്കല്‍ ജീവനക്കാരിയായ മൈക്കലെ കെന്നി എന്ന യുവതിക്കാണ് ആശുപത്രി അധികൃതര്‍ തെറ്റായ രോഗനിര്‍ണ്ണയം നടത്തിയത്. 

ഡബ്ലിനിലെ സെന്റ് ജെയിംസ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് തെറ്റായ രോഗനിര്‍ണ്ണയം നടന്നത്. ഇതേതുടര്‍ന്ന് കെന്നി ആശുപത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുകയായിരുന്നു. 2010 ലാണ് സംഭവം നടന്നത്. കെന്നിയുടെ രക്തസാമ്പിളും മറ്റൊരു എയിഡ്‌സ് രോഗിയുടെ രക്തസാമ്പിളും തമ്മില്‍ മാറിപ്പോയതിനെ തുടര്‍ന്നാണ് തെറ്റായ രോഗനിര്‍ണ്ണയം നടന്നതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. 

തുടര്‍ന്ന് നടത്തിയ പുനപരിശോധനയില്‍ കെന്നി എയിഡ്‌സ് ബാധിതയല്ലെന്ന് കണ്ടെത്തിയതായും ആശുപത്രി അധികൃതര്‍ വാദിക്കുന്നു. എന്നാല്‍ നഷ്ടപരിഹാരം നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായിരുന്നില്ല. എയിഡ്‌സ് ബാധിതയെന്ന് സംശയം തോന്നിയ കാലയളവില്‍ കെന്നി അനുഭവിച്ച മാനസിക ബുദ്ധിമുട്ടിനാണ് കോടതി നഷ്ടപരിഹാരം അനുവദിച്ചത്

Scroll To Top