Friday December 09, 2016
Latest Updates

സെക്‌സിനിടയില്‍ മൂടി തകര്‍ന്ന് യുവതി കിണറ്റില്‍ വീണു; കാമുകന്‍ ഓടിരക്ഷപെട്ടു

സെക്‌സിനിടയില്‍ മൂടി തകര്‍ന്ന് യുവതി കിണറ്റില്‍ വീണു; കാമുകന്‍ ഓടിരക്ഷപെട്ടു

മഡ്രിഡ്: സെക്‌സിനിടയില്‍ മൂടി തകര്‍ന്ന് കിണറ്റില്‍ വീണ യുവതിയെ ഉപേക്ഷിച്ച് കാമുകന്‍ കടന്നു. സ്‌പെയിനിലായിരുന്നു സംഭവം. കിണറുണ്ടെന്നോ, അതിന്‍െ്‌റ മൂടി കേടുപാടുകള്‍ വന്നതായിരുന്നെന്നോ അറിയാതെയായിരുന്നു ഇരുവരും സ്ഥലം ലൈംഗികതയ്ക്കായി തെരഞ്ഞെടുത്തത്. വേണ്ട സമയത്ത് സഹായം നല്‍കാതിരുന്ന കാമുകന് വേണ്ടി പോലീസ് ഇപ്പോള്‍ തെരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്.

സിയൂഡാഡ് റിയലില്‍ കഴിഞ്ഞ രാത്രിയായിരുന്നു ഇരുവരും കണ്ടുമുട്ടിയതും കാമുകി കിണറ്റില്‍ വീണതും. കിണറിന്റെ മൂടി തെന്നിമാറുമെന്ന് ഇരുവരും അറിഞ്ഞില്ല. ഇരുവരും പരസ്പരം ചൂടു പകര്‍ന്ന് തുടങ്ങിയപ്പോഴേയ്ക്കും അപകടം സംഭവിക്കുകയും ചെയ്തു. 21 കാരിയായ എഡെലിയ വീണത് 15 അടി താഴ്ചയുള്ള കിണറ്റില്‍ വെള്ളത്തിലേക്കായിരുന്നു. ഒന്നര മണിക്കൂര്‍ അവിടെ ചെലവഴിച്ച പെണ്‍കുട്ടിയെ വഴിയെ എത്തിയ ഒരാള്‍ കണ്ടെത്തുകയും ഇയാള്‍ പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിളിച്ചതിനെ തുടര്‍ന്ന് ഇവര്‍ സ്ഥലത്തെത്തി പെണ്‍കുട്ടിയെ പുറത്തെടുക്കുകയും ചെയ്തു.

യുവതിയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയും യുവാവിനായി തെരച്ചില്‍ തുടങ്ങുകയും ചെയ്തു.
പെണ്‍കുട്ടിയെ ജീവനോടെ രക്ഷിക്കാന്‍ കഴിഞ്ഞത് ഭാഗ്യം കൊണ്ടാണ്. ഇവര്‍ക്ക് നീന്തല്‍ വശമുണ്ടായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നത് വരെ പിടിച്ചു നിന്നു. വേണ്ട സമയത്ത് സഹായം നല്‍കിയില്ല എന്ന കുറ്റത്തിന് അജ്ഞാത കാമുകനെതിരേ പോലീസ് കേസെടുത്തേക്കാന്‍ സാധ്യതയുണ്ട്.

Scroll To Top