Friday December 09, 2016
Latest Updates

സൂര്യയുടെ അന്‍ജാനും ലാല്‍ ജോസിന്റെ വിക്രമാദിത്യനും അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തുന്നു 

സൂര്യയുടെ അന്‍ജാനും ലാല്‍ ജോസിന്റെ വിക്രമാദിത്യനും അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തുന്നു 

ഡബ്ലിന്‍ : തമിഴകവും ദക്ഷിണേന്ത്യയും ആകാംഷാപൂര്‍വം കാത്തിരിക്കുന്ന അന്‍ജാന്‍ ഡബ്ലിനില്‍ പ്രദര്‍ശനത്തിനെത്തുന്നു.ഇന്ത്യയില്‍ റിലീസ് ചെയ്യുന്ന അതെ ദിവസം തന്നെയാണ് ഡബ്ലിനിലെ കന്നി പ്രദര്‍ശനവും.ഡബ്ലിന്‍ സിറ്റി സെന്ററിലെ ഓഡിയോണ്‍ സിനിമ (പോയിന്റ് വില്ലേജ് )യിലാണ് ‘സൂര്യ’യുടെ സൂപ്പര്‍ ഹിറ്റായേക്കുമെന്ന് ആരാധകര്‍ കരുതുന്ന അന്‍ജാനിന്റെ പ്രദര്‍ശനം.ബ്ലാഞ്ചസ് ടൌണിലും ചിത്രം പ്രദര്‍ശിപ്പിക്കും.

റിലീസിംഗ് ദിവസം വൈകിട്ട് 7 മണിയ്ക്കും ,ഓഗസ്റ്റ് 16,17 തിയതികളില്‍ ഉച്ചയ്ക്ക് 2 മണിയ്ക്കുമാണ് ഇരു തീയേറ്ററുകളിലും സിനിമ പ്രദര്‍ശിപ്പിക്കുന്നത്. 

65 കോടി രൂപ ചെലവിലാണ് അന്‍ജാന്‍ നിര്‍മിച്ചിരിക്കുന്നത്. ഓഗസ്റ്റ് 15ന് സിനിമ റിലീസ് ചെയ്യും. റണ്‍, പൈ, സണ്ടൈക്കോഴി തുടങ്ങിയ സിനിമകളിലൂടെ തമിഴകത്തെ ഹിറ്റ് മേക്കറായ ലിങ്കുസ്വാമിയാണ് ചിത്രത്തിന്റെ സംവിധായകന്‍. സന്തോഷ് ശിവന്റെ ക്യാമറയും ചിത്രത്തിന്റെ ഹൈലൈറ്റാണ്.

സൂര്യ ഇരട്ട വേഷം കൈകാര്യം ചെയ്യുന്ന ചിത്രം മുബൈ അധോലോകത്തിന്റെ കഥയാണ് പറയുന്നത്. നായകനായ സൂര്യയുടെ ഒരു കഥാപാത്രത്തിന്റെ ഭയമില്ലാത്ത കണ്ണുകളാണ് ചിത്രത്തിലെ മറ്റൊരു പ്രത്യേകത. ഭയമില്ലാത്തവന്‍ എന്നാണ് അന്‍ജാന്‍ എന്ന തമിഴ് വാക്കിന് അര്‍ഥം. 

ലാല്‍ ജോസിന്റെ ഏറ്റവും പുതിയ ചലച്ചിത്രമായ ‘വിക്രമാദിത്യ’നും ആഗസ്റ്റ് മൂന്നാം വാരത്തില്‍ അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തുന്നുണ്ട്.

Scroll To Top