Sunday December 04, 2016
Latest Updates

സൂപ്പര്‍ സ്‌പ്ലെണ്ടര്‍ പരിഷ്‌ക്കരിച്ച പതിപ്പ് വിപണിയില്‍

സൂപ്പര്‍ സ്‌പ്ലെണ്ടര്‍ പരിഷ്‌ക്കരിച്ച പതിപ്പ് വിപണിയില്‍

ഇരുചക്ര വാഹനവിപണിയിലെ ആധിപത്യം തിരച്ചു പിടിക്കാന്‍ സൂപ്പര്‍ സ്പലെണ്ടറിന്റെ പരിഷ്‌ക്കരിച്ച പതിപ്പുമായി ഹീറോ മോട്ടോ കോര്‍പ്. പുറമെയുള്ള ഫീച്ചറുകളിലാണ് പ്രധാനമായും മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. എഞ്ചിന്റെ ഘടനയില്‍ കാര്യമായ മാറ്റങ്ങളില്ല. പുതുപുത്തന്‍ ഗ്രാഫിക്‌സ്, കറുപ്പ് അലോയ് വീല്‍, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍ എന്നിവയാണ് പ്രധാന മാറ്റങ്ങള്‍.

ഫോര്‍ സ്പീഡ്, കോണ്‍സ്റ്റന്റ് മെഷ് ഗീയര്‍ബോക് എന്നിവ പഴയ മോഡലില്‍ ഉണ്ടായിരുന്നത് പോലെ തന്നെ നിലനിര്‍ത്തിയിരിക്കുന്നു. 124.7 സി സി കരുത്തില്‍ വരുന്ന സിംഗിള്‍ സിലിണ്ടര്‍, ഫോര്‍ സ്‌ട്രോക്ക്, എയര്‍ കൂള്‍ഡ് എന്‍ജിനാണ് ഈ സൂപ്പര്‍ സ്പലെണ്ടറിലും കമ്പനി ലഭ്യമാക്കിയിരിക്കുന്നത്.

7,000 ആര്‍ പി എമ്മില്‍ പരമാവധി ഒന്‍പതു ബി എച്ച് പി കരുത്തും 4,000 ആര്‍ പി എമ്മില്‍ 10.35 എന്‍ എം ടോര്‍ക്കുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. പരിഷ്‌ക്കരിച്ച പതിപ്പില്‍ ഡിസ്‌ക് ബ്രേക്കുള്ള വേരിയന്റ് ഉണ്ടാകില്ല. 51,250 രൂപയാണ് വണ്ടിയുടെ ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില.

Scroll To Top