Monday December 05, 2016
Latest Updates

സൂപ്പര്‍ താരങ്ങളുടെ ഡ്യൂപ്പായ ചന്ദ്രബോസ് ഉപജീവനത്തിനായി ഭിക്ഷയെടുക്കുന്നു

സൂപ്പര്‍ താരങ്ങളുടെ ഡ്യൂപ്പായ ചന്ദ്രബോസ് ഉപജീവനത്തിനായി ഭിക്ഷയെടുക്കുന്നു

ചാലക്കുടി: സിനിമയില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരമായി അഭിനയിച്ചിരുന്ന ചന്ദ്രബോസ് ഇപ്പോള്‍ ഉപജീവനത്തിനായി ഭിക്ഷയെടുക്കുന്നു. കോട്ടയം കഞ്ഞിക്കുഴി സ്വദേശിയായ ചന്ദ്രബോസ് 70 കളുടെ അവസാനവും 80 കളിലും മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്കായി ഡ്യൂപ്പ് ആയി അഭിനയിച്ചിരുന്നു,

ദൗത്യം എന്ന ചിത്രത്തില്‍ കാട്ടിലൂടെ മോഹന്‍ലാല്‍ ബൈക്ക് ഓടിക്കുന്ന രംഗങ്ങളില്‍ മോഹന്‍ലാലിന് പകരം ബൈക്ക് ഓടിച്ചത് ചന്ദ്രബോസ് ആയിരുന്നു. കാര്‍ണിവല്‍ എന്ന സിനിമയിലെ സാഹസിക രംഗങ്ങളില്‍ മമ്മൂട്ടിക്ക് വേണ്ടി ബൈക്ക് ഓടിച്ചതും ചന്ദ്രബോസായിരുന്നു. ഇത്തരത്തില്‍ നിരവധി ചിത്രങ്ങളിലാണ് ചന്ദ്രബോസ് സൂപ്പര്‍ താരങ്ങള്‍ക്കായി ഡ്യൂപ്പ് ആയി അഭിനയിച്ചിട്ടുള്ളത്. 1970 ല്‍ പുറത്തിറങ്ങിയ അടൂര്‍ ഭാസി ചിത്രമായ ലോട്ടറി ടിക്കറ്റ് എന്ന സിനിമയിലൂടെയാണ് ചന്ദ്രബോസ് സിനിമയില്‍ അരങ്ങേറിയത്.

ഏറ്റവും ഒടുവിലായി ചാപ്പക്കുരിശ് എന്ന ചിത്രത്തിലും ചന്ദ്രബോസ് അഭിനയിച്ചിട്ടുണ്ട്. ദേഹമാസകലം പൊള്ളലേറ്റ ഭാര്യ ലക്ഷ്മിയുമായി ചന്ദ്രബോസ് ഇപ്പോള്‍ കടത്തിണ്ണയിലാണ് കഴിയുന്നത്. ചാലക്കുടിയിലെ വിവിധ കടത്തിണ്ണകളിലായി കഴിഞ്ഞ ആറ് മാസമായി ഭിക്ഷയെടുത്ത് കഴിയുന്ന ചന്ദ്രബോസ് തന്നെ സഹായിക്കാന്‍ സൂപ്പര്‍ താരങ്ങള്‍ ആരെങ്കിലും മുന്നോട്ട് വരുമെന്ന പ്രതീക്ഷയിലാണ്.

Scroll To Top