Saturday December 03, 2016
Latest Updates

സൂപ്പര്‍വാല്യൂവില്‍ 300 തൊഴില്‍ അവസരങ്ങള്‍ 

സൂപ്പര്‍വാല്യൂവില്‍ 300 തൊഴില്‍ അവസരങ്ങള്‍ 

ഡബ്ലിന്‍: സൂപ്പര്‍വാല്യൂ അയര്‍ലണ്ടിലെ ഫുഡ് സ്റ്റാര്‍ട്ടപ്പ് കമ്പനികളുമായി കൈകോര്‍ക്കുന്നു. ഇതോടെ 300 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ. സൂപ്പര്‍ വാല്യുവുമായി കരാറില്‍ ഏര്‍പ്പെടുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ സൂപ്പര്‍വാല്യൂ സ്റ്റോറുകള്‍ വഴി വിറ്റഴിക്കാനും കരാറുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഈ കരാര്‍
തുടങ്ങിയത്.

സൂപ്പര്‍വാല്യുവിന് പുറമെ ബോര്‍ഡ് ബിയയും മറ്റ് ചില പ്രാദേശിക സംരംഭങ്ങളും കരാറിന്റെ ഭാഗമാണ്. കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ സൂപ്പര്‍വാല്യുവിന്റെ സ്റ്റോറുകളിലൂടെ വിറ്റഴിക്കും. ഇതിലൂടെ അഞ്ചു മില്യന്‍ യൂറോയുടെ കച്ചവടമാണ് പ്രതീക്ഷിക്കുന്നത്. ചെറിയ ഫുഡ് സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍
രാജ്യത്തിന്റെ എല്ലാ കോണിലും എത്തിക്കാന്‍ ഈ പദ്ധതി സഹായകരമാകുമെന്ന് അധികൃതര്‍ പ്രതീക്ഷിക്കുന്നു.

ഐറിഷ് സമ്പദ്ഘടനയ്ക്ക് വന്‍ സാമ്പത്തിക നേട്ടം തരുന്ന ഒരു മേഖലയാണ് ഭക്ഷ്യമേഖല എന്ന് ചടങ്ങില്‍ സംസാരിച്ച ഭക്ഷ്യ മന്ത്രി സൈമണ്‍ കവെ പറഞ്ഞു. മറ്റൊരു പദ്ധതിയുടെ ഭാഗമായി 250 ഓളം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന ഒരു
പദ്ധതി സൌത്ത് വെസ്റ്റെണും പ്രഖ്യാപിച്ചിട്ടുണ്ട്. കോര്‍ക്കിലെ വിവിധ ഓഫീസുകളിലാണ് തൊഴില്‍ അവസരം.

Scroll To Top