Tuesday December 06, 2016
Latest Updates

സൂക്ഷിക്കുക !; വികലാംഗരുടെ പാര്‍ക്കിംഗ് ഏരിയ കയ്യേറിയ യുവതിയെ വാഹനം ഓടിയ്ക്കുന്നതില്‍ നിന്നും കോടതി തടഞ്ഞു

സൂക്ഷിക്കുക !; വികലാംഗരുടെ പാര്‍ക്കിംഗ് ഏരിയ കയ്യേറിയ യുവതിയെ വാഹനം ഓടിയ്ക്കുന്നതില്‍ നിന്നും കോടതി തടഞ്ഞു

ഡബ്ലിന്‍: മറ്റ് സ്ഥലങ്ങളുണ്ടെങ്കിലും ചിലര്‍ വികലാംഗര്‍ക്കുള്ള പാര്‍ക്കിംഗിലെ വാഹനം പാര്‍ക്ക് ചെയ്യു എന്ന് നിര്‍ബന്ധമുള്ളവരാണ്.ഷോപ്പിംഗ് മാളുകളിലും മറ്റും ഷോപ്പിംഗ് കഴിഞ്ഞ് എത്രയും വേഗം തിരിച്ചു കയറി പോരാനുള്ള തിരക്ക് ‘മൂത്ത്’വികലാംഗരുടെ സ്ഥലം കയ്യേറുന്നവര്‍ക്ക് താക്കീതായി എന്നിസ് കോടതി കഴിഞ്ഞ ദിവസം ഒരു വിധി പ്രസ്താവിച്ചിരിക്കുന്നു.

വികലാംഗരായ ്രൈഡവര്‍മാരുടെ പാര്‍ക്കിംഗ് ഏരിയയില്‍ വാഹനംപാര്‍ക്ക് ചെയ്ത യുവതിക്ക് ഒന്നും രണ്ടും മാസമല്ല ആറ് മാസമാണ് കോടതി വാഹനം ഓടിയ്ക്കുന്നതിന് തന്നെ വിലക്ക് ഏര്‍പ്പെടുത്തിയത്. വികലാംഗര്‍ക്കായി പ്രത്യേകംവേര്‍തിരിച്ചിരിക്കുന്ന പാര്‍ക്കിംഗ് മേഖല കയ്യേറുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കോടതി ഈ യുവതിക്ക് ആറ് മാസം വിലക്ക് ഏര്‍പ്പെടുത്തിയത്. വലേരി സ്‌കല്ലിന്‍ എന്ന യുവതിയെയാണ് കോടതി വിലക്കിയത്.

എന്നിസ് ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്.

കൗണ്ടി ക്ലെയര്‍ മേഖലയിലാണ് വികലാംഗരുടെ പാര്‍ക്കിംഗ് ഏരിയയിലെ ഭൂരിപക്ഷം
കയ്യേറ്റങ്ങളും നടക്കുന്നത്. ഇത്തരക്കാര്‍ക്കെതിരെ ജഡ്ജ് രൂക്ഷമായ
വിമര്‍ശനമാണ് ഉന്നയിച്ചത്. കഴിഞ്ഞ ഡിസംബര്‍ 30 ന് ഫ്രാന്‍സിസ് സ്ട്രീറ്റിലെ ഒരു
പാര്‍ക്കിംഗ് ഏരിയയില്‍ വികലാംഗ െ്രെഡവര്‍മാരുടെ പാര്‍ക്കിംഗ് ഏരിയയില്‍ അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്തതിനാണ് വലെരിയെ ആറ് മാസത്തേക്ക് െ്രെഡവ് ചെയ്യുന്നതില്‍നിന്ന് വിലക്കിയത്. ട്രാഫിക് വാര്‍ഡന്‍ സൂപ്പര്‍വൈസര്‍ ജെയിംസ് കോണിഹാന്‍ വലേരിക്കെതിരെ നിര്‍ണ്ണായക തെളിവുകള്‍ കോടതിക്ക് കൈമാറി.

ആറ് മാസത്തേക്ക് െ്രെഡവ് ചെയ്യുന്നതില്‍ നിന്ന് വിലക്കിയത് കൂടാതെ 500 യൂറോ
പിഴയും നേരത്തെ കോടതിയില്‍ ഹാജരാകാതിരുന്നതിന് 100 രൂപ പിഴയും ശിക്ഷ
വിധിച്ചു. നേരത്തെയും ട്രാഫിക് നിയമ ലംഘനത്തിന് ശിക്ഷിക്കപ്പെട്ടിട്ടുള്ള
ആളാണ് വലേരിയെന്ന് കോടതി കണ്ടെത്തി. എന്നാല്‍ വികലാംഗരുടെ പാര്‍ക്കിംഗ് ഏരിയ
കയ്യേറിയതിന് ശിക്ഷിക്കപ്പെടുന്നത് ഇത് ആദ്യമായാണ്. 

വികലാംഗര്‍ക്കായി പ്രവര്‍ത്തിക്കുന്ന എനേബിള്‍ അയര്‍ലണ്ട് എന്ന സംഘടന കോടതിവിധി സ്വാഗതം ചെയ്തു.14 ഓളം കൌണ്ടികളില്‍ വികലാംഗ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ്
എനേബിള്‍ അയര്‍ലണ്ട്

Scroll To Top