Monday December 05, 2016
Latest Updates

സൂക്ഷിക്കുക !..ടെസ്‌കോ ഐസ്‌ക്രീമുകളില്‍ വേദന വേദനാസംഹാരി ഗുളികകള്‍

സൂക്ഷിക്കുക !..ടെസ്‌കോ ഐസ്‌ക്രീമുകളില്‍ വേദന വേദനാസംഹാരി ഗുളികകള്‍

ഡബ്ലിന്‍ :ഭീമന്‍ വ്യാപാര ശൃംഖലയായ ടെസ്‌കോയുടെ കോണ്‍ ഐസ്‌ക്രീം പാക്കറ്റില്‍ വേദനസംഹാരിഗുളികകള്‍. വില്‍പ്പന നടത്തിയ കോണ്‍ ഐസ്‌ക്രീമിലാണ് വേദന സംഹാരി ഗുളികകള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഇതേതുടര്‍ന്ന് ടെസ്‌കോ ഐസ്‌ക്രീം ഉത്പന്നങ്ങളും ചോകളേറ്റ് ഉത്പന്നങ്ങളും മടക്കി വാങ്ങുകയാണ് കമ്പനി.
ഐസ്‌ക്രീം കോണുകളില്‍ മരുന്നു കണ്ടെത്തിയതിനെക്കുറിച്ചുള്ള വിശദമായ അന്വേഷണം നടത്താന്‍ ടെസ്‌കോ ഉത്തരവിട്ടിട്ടുണ്ടന്ന് മാധ്യമങ്ങളെ അറിയിച്ചു. രണ്ട് വ്യത്യസ്ത കടകളില്‍ നിന്നായി വില്‍പ്പന നടത്തിയ ചോകളേറ്റിലും നട് ഐസ്‌ക്രീം കോണിലുമാണ് വേദന സംഹാരി മരുന്നുകള്‍ കണ്ടെത്തിയിരിക്കുന്നത്.
ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇതുവരെയായി അസുഖങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കമ്പനി വക്താവ് അറിയിച്ചു.
മരുന്നു ലഭിച്ച സംഭവത്തെ തുടര്‍ന്ന് തങ്ങളുടെ 4*100മില്ലി പാക്ക് ചോകളേറ്റുകളും ഐസ്‌ക്രീം ഉത്പന്നങ്ങളും മടക്കിയെടുക്കുകയാണ് കമ്പനി.
ഈ ഉത്പന്നങ്ങള്‍ കഴിക്കരുതെന്ന് ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ചോകളേറ്റോ ഐസ്‌ക്രീം ഉത്പന്നങ്ങളോ വാങ്ങിയവര്‍ക്ക് അത് വാങ്ങിയ കടകളില്‍ കൊണ്ടുപോയി തിരികെ ഏല്‍പ്പിക്കാമെന്നും നല്‍കിയ തുക തിരികെ ലഭിക്കുമെന്നും കമ്പനി അറിയിച്ചു. അതല്ലെങ്കില്‍ ടെസ്‌കോ കസ്റ്റമര്‍കെയറുമായി ബന്ധപ്പെടുകയും ചെയ്യാം.
രണ്ട് ഉപഭോക്താക്കള്‍ രണ്ട് വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്ന് വാങ്ങിയ പാക്കുകളിലാണ് മരുന്നുകള്‍ കണ്ടെത്തിയത്. എന്നാല്‍ തുടര്‍ന്ന് റിപ്പോര്‍ട്ടുകള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും കമ്പനി വക്താവ് അറിയിച്ചു.
തങ്ങളുടെ ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നവരുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും ഉപഭോക്താക്കളോട് അവര്‍ വാങ്ങിയ ഉത്പന്നങ്ങള്‍ തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

Scroll To Top