Saturday December 10, 2016
Latest Updates

സുവിശേഷ സംഗീതവുമായി റെക്‌സ് ബാന്‍ഡ് അയര്‍ലണ്ടില്‍ എത്തുന്നു:ഡബ്ലിനിലും കോര്‍ക്കിലും വേദികള്‍

സുവിശേഷ സംഗീതവുമായി റെക്‌സ് ബാന്‍ഡ് അയര്‍ലണ്ടില്‍ എത്തുന്നു:ഡബ്ലിനിലും കോര്‍ക്കിലും വേദികള്‍

ഡബ്ലിന്‍ :യുവത്വത്തിന്റെ സംഗീതവുമായി റെക്‌സ് ബാന്‍ഡ് അയര്‍ലണ്ട് സന്ദര്‍ശീക്കാനെത്തുന്നു .കത്തോലിക്കാ യുവജന ആത്മീയ മുന്നേറ്റമായ ജീസസ് യൂത്തിന്റെ സംഗീത വിഭാഗമാണ് റെക്‌സ് ബാന്‍ഡ് .

പ്രശസ്ത മലയാള ചലച്ചിത്ര സംഗീത സംവിധായകന്‍ അല്‍ഫോന്‍സ് ,ഇന്ത്യന്‍ പിയാനോ വിസ്മയം സ്റ്റീഫന്‍ ദേവസി ,തുടങ്ങിയവര്‍ അണിനിരക്കുന്ന ഇരുപത്തിയഞ്ച് അംഗ ടീമാണ് അയര്‍ലണ്ടില്‍ എത്തുന്നത്.

കത്തോലിക്കാ സഭയുടെ അന്തര്‍ദേശീയ യുവജന സമ്മേളനത്തില്‍ നാല് തവണ പരിപാടി അവതരിപ്പിക്കാന്‍ ഇന്ത്യന്‍ ഉപ ഭൂഖണ്‍ഡത്തില്‍ നിന്നും അവസരം ലഭിച്ച ഏക സംഘമാണ് റെക്‌സ് ബാന്‍ഡ്.

പാശ്ച്ചാത്യ പൗരസ്ത്യ സംഗീത ശൈലികള്‍ ആധുനിക സാങ്കേതിക വിദ്യയോടെ സംയോജിപ്പിച്ചുള്ള ബാന്‍ഡിന്റെ പ്രകടനത്തിന് ലോകമൊട്ടാകെ ലക്ഷക്കണക്കിന് ആരാധകാരാണുള്ളത്.

അമേരിക്ക ,യൂറോപ്പ്,ഗള്‍ഫ് ,സൗത്ത് ഏഷ്യ ഉള്‍പ്പെടെ ഇരുപതോളം രാജ്യങ്ങളില്‍ പ്രോഗ്രാം നടത്തിയിട്ടുള്ള റെക്‌സ് ബാന്‍ഡ് ഇത് രണ്ടാം തവണയാണ് അയര്‍ലണ്ടില്‍ എത്തുന്നത്.

കോര്‍ക്കിലെ ഓപ്പറാ ഹൗസില്‍ ഒക്‌റ്റോബര്‍ 11 നും ഡബ്ലിനിലെ പ്രമുഖ തീയേറ്ററായ ഹീലിക്‌സില്‍ (ഡി സി യൂ )12,13 തിയതികളിലും ആണ് ബാന്‍ഡ് പരിപാടി അവതരിപ്പിക്കുന്നത്.rexband photo1

യൂറോപ്യന്‍ പര്യടനത്തിന്റെ ഭാഗമായെത്തുന്ന റെക്‌സ് ബാന്‍ഡിനെ സ്വീകരിക്കാന്‍ ജീസസ് യൂത്ത് അയര്‍ലണ്ടിന്റെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചു.

Scroll To Top