Monday December 05, 2016
Latest Updates

സുരേഷ് ജോസഫും ,ലാല്‍ ജോസും അയര്‍ലണ്ടില്‍ എത്തി,റിക്കാര്‍ഡ് ഡ്രൈവ് സംഘത്തിന് നാളെ പൗര സ്വീകരണം 

സുരേഷ് ജോസഫും ,ലാല്‍ ജോസും അയര്‍ലണ്ടില്‍ എത്തി,റിക്കാര്‍ഡ് ഡ്രൈവ് സംഘത്തിന് നാളെ പൗര സ്വീകരണം 

ഡബ്ലിന്‍: മനുഷ്യരാശിയുടെ സാഹോദര്യം എന്ന സമാധാന സന്ദേശവുമായി അഡ്വവഞ്ചര്‍ ടൂറിസം രംഗത്തെ അതികായനും ദുബായ് പോര്‍ട്ട് വേള്‍ഡ് മുന്‍ ജനറല്‍ മാനേജരുമായ സുരേഷ് ജോസഫും ചലച്ചിത്ര സംവിധായകന്‍ ലാല്‍ ജോസും സംഘവും അയര്‍ലണ്ടിലെത്തി.

ഇന്നും നാളെയും ഡബ്ലിനില്‍ ചിലവഴിക്കുന്ന സംഘം ബുധനാഴ്ച രാവിലെ ലിമറീക്ക് ,കോര്‍ക്ക് വഴി റോസ്ലെയറിലെത്തി അവിടെനിന്നും സമാപന സ്ഥലമായ ലണ്ടനിലേയ്ക്ക് എത്തും.

നാളെ ഡബ്ലിനില്‍ ഏതാനം ഔദ്യോഗിക യോഗങ്ങളില്‍ പങ്കെടുക്കുന്ന സംഘാംഗങ്ങള്‍ക്ക് വൈകിട്ട് 5 മണിയ്ക്കാണ് ഡബ്ലിന്‍ ഫിനിക്‌സ് പാര്‍ക്കിലെ വിസിറ്റേഴ്‌സ് സെന്ററില്‍ പൗരസ്വീകരണം ഒരുക്കിയിരിക്കുന്നത്.ഇന്ത്യന്‍ അമ്പാസിഡര്‍ രാധികാ ലാല്‍ ലോകേഷിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഡബ്ലിന്‍ മേയര്‍ ക്രിസ്റ്റി ബര്‍ക്ക് മുഖ്യാഥിതിയായിരിക്കും.സ്വീകരണ പരിപാടിയോട് അനുബന്ധിച്ചു കലാപരിപാടികളും ഉണ്ടായിരിക്കും.’മലയാള’ത്തിന്റെ നേതൃത്വത്തില്‍ എല്ലാ മലയാളി സംഘടനകളും ഒന്നിച്ചു ചേര്‍ന്നാണ് സ്വീകരണം ഒരുക്കിയിരിക്കുന്നത്. 

റെക്കോഡ് ഡ്രൈവ് എന്ന യാത്രയില്‍ 75 മത്തെയും അവസാനത്തെയും രാജ്യമാണ് അയര്‍ലണ്ട്.ലണ്ടനില്‍ ആണ് യാത്ര സമാപിക്കുന്നതെങ്കിലും അവര്‍ ബ്രിട്ടണ്‍ വഴിയാണ് അയര്‍ലണ്ടില്‍ എത്തിയിട്ടുള്ളത്.

ലിംക ബുക്കില്‍ ഇടംനേടിയ കാര്‍യാത്രികനായ സുരേഷ് ജോസഫ് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും ഉള്‍പ്പെടുത്തി തനിയെ കാര്‍യാത്ര നടത്തിയിട്ടുണ്ട്. സാഹസികയാത്രാരംഗത്ത് പുതുമുഖമാണ് സംവിധായകന്‍ ലാല്‍ ജോസ്. 

ഇന്ന് വിക്ലോ സന്ദര്‍ശിക്കാനായി ബ്രേ വരെയെത്തിയ സംഘം കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് ഡബ്ലിന്‍ നഗരത്തിലെയ്ക്ക് തിരിച്ചുപോയി.ഇന്ന് ഡബ്ലിനില്‍ എത്തിയ യാത്രാ സംഘത്തിനു  യാത്രികരുടെ സുഹൃത്തും സാമൂഹ്യ പ്രവര്‍ത്തകനുമായ ബേബി പെരേപ്പാടിന്റെ നേതൃത്വത്തില്‍ വരവേറ്റു. 

Scroll To Top