Saturday December 03, 2016
Latest Updates

സുരേഷ് ഗോപിയുടെ കാരവന്‍ ഇടിച്ചു തകര്‍ന്നു, ഡ്രൈവര്‍ക്കു പരിക്ക്

സുരേഷ് ഗോപിയുടെ കാരവന്‍ ഇടിച്ചു തകര്‍ന്നു, ഡ്രൈവര്‍ക്കു പരിക്ക്

മൂവാറ്റുപുഴ : ചലച്ചിത്ര താരം സുരേഷ് ഗോപിയുടെ കാരവന്‍ തൊടുപുഴയ്ക്കടുത്ത് അപകടത്തില്‍പ്പെട്ടു. അപകട വേളയില്‍ താരം കാരവനില്‍ ഇല്ലായിരുന്നു.
തൊടുപുഴ മൂവാറ്റുപുഴ റൂട്ടില്‍ കമ്പനിപ്പടിയിലായിരുന്നു അപകടം. മൂവാറ്റുപുഴ ഭാഗത്തേക്ക് പോവുകയായിരുന്നു കാരവന്‍. കാരവനു മുന്നില്‍പോയ കാറും പിക്കപ്പ് വാനും പെട്ടെന്ന് നിര്‍ത്തിയതോടെ കാരവന്‍ പിക്കപ്പ് വാനില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ കാരവന്റെ മുന്‍വശം തകര്‍ന്നു. പിക്കപ്പ് വാന്‍ ഡ്രൈവര്‍ കുട്ടമ്പുഴ അറയ്ക്കല്‍ പൗലോസിന് പരിക്കേറ്റു.
കാരവന്റെ ഗ്ലാസ് തകര്‍ന്ന് തലയ്ക്ക് പരിക്കേറ്റ പൗലോസിനെ മൂവാറ്റുപുഴ സ്വാകര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുന്നില്‍വന്ന കാര്‍ വലത്തോട്ട് തിരിയാനായി നിര്‍ത്തിയതോടെ പിന്നാലെയെത്തിയ പിക്കപ്പ് വാനും അതിനു പിന്നാലെ എത്തിയ കാരവനും കൂട്ടിയിടിക്കുകയായിരുന്നു. കാരവനില്‍ ഡ്രൈവര്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ.
കാരവനില്‍ സുരേഷ് ഗോപിയുണ്ടെന്ന അഭ്യൂഹം പരന്നതോടെ ജനം തടിച്ചുകൂടി. ഇതുവഴിവന്ന വാഹനങ്ങളും നിര്‍ത്തിയിട്ടതോടെ വന്‍ ഗതാഗതക്കായി.
പൊലീസ് എത്തി വാഹനങ്ങള്‍ സ്റ്റേഷനിലേക്ക് മാറ്റി. കാരവനില്‍ സുരേഷ് ഗോപി ഇല്ലെന്ന് ഉറപ്പായതോടെ ജനം പിരിഞ്ഞുപോയി.

Scroll To Top